മലയാളത്തിന്റെ ആക്ഷൻ സൂപ്പർ താരമായ സുരേഷ് ഗോപി ഇപ്പോൾ ഒരു തിരിച്ചു വരവിന്റെ പാതയിൽ ആണ്. ഒരു വലിയ ഇടവേളക്കു ശേഷം കഴിഞ്ഞ വർഷം അദ്ദേഹം നായകനായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിനു ശേഷം ഇപ്പോൾ അദ്ദേഹം മാസ്സ് റോളിൽ എത്തിയിരിക്കുന്ന കാവൽ എന്ന ചിത്രവും റിലീസ് ചെയ്തിരിക്കുകയാണ്. നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ ഈ ചിത്രവും വിജയം നേടുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ചിത്രത്തെ പിടിച്ചു നിർത്തുന്ന പ്രധാന ഘടകം സുരേഷ് ഗോപി കാഴ്ച വെച്ച മാസ്സ് പ്രകടനം തന്നെയാണ്. എന്നാലും കുറച്ചു കൂടി മാസ്സ് ആവാമായിരുന്നു സുരേഷ് ഗോപിക്ക് ഈ ചിത്രത്തിൽ എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇപ്പോഴിതാ അതിനു സമാനമായ ഒരു അഭിപ്രായം രസകരമായി പങ്കു വെക്കുകയാണ് സുരേഷ് ഗോപി. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം പറയുന്നത്.
കാവലിലെ ചില ഡയലോഗുകൾ ഏറെ ശ്രദ്ധിക്കപെട്ടപ്പോൾ ചില ഭാഗങ്ങളിൽ കയ്യടി വീണില്ല എന്നും, പക്ഷെ അത്തരം ഭാഗങ്ങളിൽ പണ്ടത്തെ മാസ്സ് സുരേഷ് ഗോപി ചിത്രങ്ങളിൽ സ്ഥിരം ഉപയോഗിച്ചിരുന്നു തെറി വാക്കുകൾ വന്നിരുന്നു എങ്കിൽ കയ്യടി വന്നേനെ എന്നും അദ്ദേഹം രസകരമായി പറയുന്നു. അത്തരം ഡയലോഗുകൾ കൂടി കേറി വന്നിരുന്നു എങ്കിൽ ഒരുപക്ഷെ ചിലപ്പോൾ കാവൽ നൂറു കോടി ക്ലബിൽ എത്തിയേനെ എന്ന് തോന്നുന്നു എന്നും അദ്ദേഹം സരസമായി പറയുന്നുണ്ട്. ഇത് കൂടാതെ ജോഷി ഒരുക്കുന്ന പാപ്പൻ, നവാഗത സംവിധായകൻ ഒരുക്കുന്ന ഒറ്റക്കൊമ്പൻ എന്നിവയാണ് സുരേഷ് ഗോപി നായകനായി അടുത്ത വർഷം എത്തുന്ന ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.