നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം സൂപ്പർ സ്റ്റാർ സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ ഒരു പരിപാടിയിൽ പങ്കെടുത്തത് ഇന്നലെയാണ്. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്, അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാമ്പും അംഗങ്ങളുടെ ഒത്തുചേരലും ചേർന്ന ‘ഉണര്‍വ്വ്’ എന്ന പരിപാടിയുടെ മുഖ്യാതിഥിയായിട്ടാണ് സുരേഷ് ഗോപി എത്തിയത്. കലൂരിൽ വെച്ചായിരുന്നു ആ ചടങ്ങു നടന്നത്. വർഷങ്ങൾക്ക് ശേഷം അമ്മയിലേക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. എന്നാൽ അതിനു ശേഷം നടന്ന ഒരു പരിപാടിയുടെ സംഘാടകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപി ഇന്നലെ വാർത്തകളിലിടം പിടിച്ചത്. കൊച്ചി നഗരത്തിലെ ഗതാഗതകുരുക്കിൽ നിന്നും രക്ഷപെടാൻ തന്റെ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ ആണ് അദ്ദേഹം എത്തിച്ചേർന്നത്. ഇന്നലെ നടന്ന വി.എച്ച്.പി. സ്വാഭിമാൻ നിധി പരിപാടിയുടെ കൂടി ഉദ്‌ഘാടകനായിരുന്നു സുരേഷ് ഗോപി. അമ്മ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം അദ്ദേഹം പുറത്തു വന്നതോടെ അദ്ദേഹത്തെ മാധ്യമങ്ങൾ വളഞ്ഞു.
ആ സമയത്താണ് ഗതാഗത കുരുക്കും വർധിച്ചത്. ആദ്യം തന്റെ കാർ എടുത്താണ് ഇറങ്ങിയതെങ്കിലും സമയത്തിന് എത്താൻ കഴിയില്ല എന്നുറപ്പായതോടെ, അതൊഴിവാക്കാൻ അദ്ദേഹം ഓട്ടോറിക്ഷയിൽ കയറി പോവുകയായിരുന്നു. കാറിലെത്തുന്ന സൂപ്പർ താരത്തെ സ്വീകരിക്കാൻ നിന്ന സംഘാടകരെയും അതുപോലെ അദ്ദേഹത്തെ കാത്തു നിന്നവരെയും അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ച് കൊണ്ടാണ് അദ്ദേഹം അവിടെ ഓട്ടോറിക്ഷയിൽ ചെന്നിറങ്ങിയത്. ഏകദേശം അര മണിക്കൂർ കൊണ്ടാണ് അദ്ദേഹം ഓട്ടോറിക്ഷയിൽ തന്റെ ലക്ഷ്യ സ്ഥാനത്തെത്തിയത്. ജോഷി ഒരുക്കിയ പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപി നായകനായി ഉടൻ റിലീസ് ചെയ്യാനുള്ളത്. അതിനു ശേഷം നവാഗതനായ മാത്യൂസ് തോമസ് ഒരുക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് എത്തുക.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.