ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന പാപ്പൻ എന്ന ചിത്രം ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സുരേഷ് ഗോപിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിലെ സുരേഷ് ഗോപിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തു വിട്ടിരിക്കുകയാണ്. പോലീസ് വേഷത്തിൽ മാസ്സ് ലുക്കിൽ ആണ് അദ്ദേഹം ഈ സെക്കന്റ് ലുക്ക് പോസ്റ്ററിൽ എത്തിയിരിക്കുന്നത്. ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററിൽ എത്തുമെന്നും സൂചനയുണ്ട്. മാർച്ച് അവസാന വാരം ഈ ചിത്രം റിലീസ് ചെയ്തേക്കാം എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഈ കഴിഞ്ഞ ജനുവരിയിൽ ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മാർച്ച് മുപ്പത്തിയൊന്നിന് ആണ് പാപ്പൻ ആഗോള റിലീസ് ആയി എത്തുക എന്നുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു.
ഭൂപതി, ലേലം, വാഴുന്നോർ, പത്രം, എന്നിവയാണ് സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഇതിനു മുൻപ് ഒരുക്കിയ ചിത്രങ്ങൾ. ജോഷി ഒരുക്കിയ മൾട്ടിസ്റ്റാർ ചിത്രങ്ങളായ സലാം കാശ്മീർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി, ധ്രുവം എന്നിവയിലും സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. പാപ്പനിൽ എബ്രഹാം മാത്യൂസ് പാപ്പന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. ശ്യാം ശശിധരൻ എഡിറ്റ് ചെയ്യുന്ന പാപ്പന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരാണ് ഈ ചിത്രത്തിന്റെ താരനിരയിൽ ഉള്ള മറ്റു പ്രധാന അഭിനേതാക്കൾ.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.