മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് മലയാള സിനിമയിലേക്ക്. സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവർക്കൊപ്പം ആണ് മമ്മൂട്ടിയെ അദ്ദേഹത്തിൻ്റെ കൊച്ചിയിലെ വസതിയിലെത്തി മാധവ് കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു. സുരേഷ് ഗോപി നായകനായി കോസ്മോസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും.
അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. ഷാജി കൈലാസ് സംവിധാനം ചെയ്‌ത സൂപ്പര്‍ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കയാണ് സുരേഷ് ഗോപിയുടെ വക്കീൽ വേഷത്തിനായി. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഫൈറ്റ് സീൻ മേക്കിങ് വീഡിയോ പിന്നീട് പുറത്തിറങ്ങിയതോടെയാണ് ഒരു ഫ്‌ളാറ്റിൽ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു എന്ന് മലയാളികൾ മനസ്സിലാക്കിയത്. സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ മൂത്തമകൻ ഗോകുൽ സുരേഷും അഭിനയിച്ച പാപ്പൻ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, കാളിദാസ് ജയറാം, ഗോകുൽ സുരേഷ് തുടങ്ങിയ താരപുത്രന്മാരുടെ നിരയിലേക്ക് മാധവ് സുരേഷും എത്തുന്നു. ജിബു ജേക്കബ് ഒരുക്കിയ മേ ഹും മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവിൽ റിലീസായത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.