മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ സിനിമാ നിർമ്മാണ രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞ മാസം നടന്നിരുന്നു. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് കൃഷ് വിനീതും ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സാജദും ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ ദുൽഖർ നിർമ്മിക്കാൻ പോകുന്ന രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകൻ ആയി അരങ്ങേറുന്ന ചിത്രം ആണിത്.
സുരേഷ് ഗോപി നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ശോഭന, നസ്രിയ എന്നിവരും അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്ന സെപ്റ്റംബർ മാസത്തിൽ ആരംഭിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്താൻ സാധ്യത ഉണ്ടെന്നു പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യൽ അനൗണ്സ്മെന്റ് ഉടനെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അഭിനയ രംഗത്തേക്ക് പതുക്കെ തിരിച്ചു വരുന്ന സുരേഷ് ഗോപി മൂന്നോളം മലയാള ചിത്രങ്ങളും ഏതാനും അന്യ ഭാഷ ചിത്രങ്ങളും കമ്മിറ്റ് ചെയ്ത് കഴിഞ്ഞു. ഏറെ കാലത്തിനു ശേഷം ആണ് ശോഭന മലയാളത്തിൽ എത്താൻ പോകുന്നത്. കൂടെക്കും, ട്രാൻസിനും ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ അനൂപ് സത്യൻ ചിത്രത്തിന് ഉണ്ടാകും.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.