മലയാളത്തിന്റെ സൂപ്പർ താരം സുരേഷ് ഗോപി രാഷ്ട്രീയ ജീവിതവും മറ്റുമായി സിനിമയിൽ നിന്ന് വലിയ ഒരിടവേള ആണ് എടുത്തിരുന്നത്. അതിനു ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. സൂപ്പർ ഹിറ്റായ ആ ചിത്രത്തിന് ശേഷം ഇപ്പോഴിതാ കഴിഞ്ഞ മാസം റിലീസ് ചെയ്ത കാവൽ എന്ന ചിത്രമാണ് സുരേഷ് ഗോപി അഭിനയിച്ചു പുറത്തു വന്നത്. സുരേഷ് ഗോപി ആക്ഷൻ മാസ്സ് വേഷങ്ങളിലേക്ക് ഒരിക്കൽ കൂടി തിരിച്ചു വന്ന ചിത്രമായിരുന്നു അത്. സമ്മിശ്ര പ്രതികരണമാണ് നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ ഈ ചിത്രം നേടിയത് എങ്കിലും, സുരേഷ് ഗോപി മികച്ച പ്രകടനമാണ് ഇതിൽ കാഴ്ച വെച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചു മനോരമക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ഇപ്പോൾ സിനിമയിൽ സജീവമായ തന്റെ മകൻ ഗോകുൽ സുരേഷിനെ കുറിച്ചാണ് സുരേഷ് ഗോപി പറയുന്നത്.
താൻ തന്റെ മകൻ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല എന്നും അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല എന്നും സുരേഷ് ഗോപി പറയുന്നു. തനിക്കു വേണ്ടി പോലും താൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല എന്നും മകന്റെ ഒരു സിനിമ മാത്രമാണ് തീയേറ്ററിൽ പോയി കണ്ടത് എന്നും അദ്ദേഹം പറയുന്നു. ഭാര്യ നിർബന്ധിച്ചിട്ടാണ് അപ്പോഴും പോയത് എന്നും അച്ഛൻ തന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് ഗോകുലിന് മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട് എന്ന് ഭാര്യ പറഞ്ഞുവെന്നും സുരേഷ് ഗോപി വെളിപ്പെടുത്തുന്നു. അങ്ങനെയാണ് ഗോകുൽ അഭിനയിച്ച ഇര സിനിമ കാണുന്നത് എന്നും അതുകണ്ടപ്പോൾ തനിക്കു കുറ്റബോധം തോന്നിപ്പോയി എന്നും സുരേഷ് ഗോപി പറയുന്നു. തന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ താൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ ജോഷി ഒരുക്കിയ പാപ്പൻ എന്ന ചിത്രത്തിൽ അച്ഛനും മകനും ഒരുമിച്ചു അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.