മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോഴൊരു തിരിച്ചു വരവിന്റെ പാതയിലാണ്. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത അനൂപ് സത്യൻ ചിത്രമായ വരനെ ആവശ്യമുണ്ടിലൂടെ നായകനായി തിരിച്ചെത്തിയ സുരേഷ് ഗോപി അതിലൂടെ മികച്ച വിജയവും നേടിയെടുത്തു. ഇപ്പോൾ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സുരേഷ് ഗോപി അതിനു ശേഷം ചെയ്യാൻ പോകുന്ന രണ്ടു ചിത്രങ്ങളും തീരുമാനിച്ചു കഴിഞ്ഞു. ഇതിനെല്ലാം പുറമെ ലേലം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും സുരേഷ് ഗോപി അടുത്ത വർഷം അഭിനയിക്കും. ഇനിയും ആക്ഷൻ ചിത്രങ്ങൾ പ്രതീക്ഷിക്കാമെന്നും സിനിമയ്ക്കു ആവശ്യമായ എന്തും ചെയ്യാൻ ഇപ്പോഴും തയ്യാറാണെന്നും സുരേഷ് ഗോപി പറയുന്നു. എം പി കൂടിയായ അദ്ദേഹം ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിലൂടെയും ജനശ്രദ്ധ നേടുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷും കുറച്ചു വർഷങ്ങൾക്കു മുൻപ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
ഇപ്പോഴിതാ മകന്റെ ചിത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ സുരേഷ് ഗോപി പറയുന്നത്, ഗോകുൽ അഭിനയിച്ച ആദ്യത്തെ ചിത്രം പോലും താനിതുവരെ കണ്ടിട്ടില്ല എന്നാണ്. തനിക്കെന്തോ ആ ചിത്രം കാണാൻ തോന്നിയില്ല എന്നും കണ്ടുകഴിഞ്ഞാൽ എന്തെങ്കിലും വിമർശിക്കേണ്ടിവരുമോ എന്ന പേടിയുണ്ട് എന്നും സുരേഷ് ഗോപി പറയുന്നു. മകന്റെ അഭിനയത്തിൽ പോരായ് മ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം എന്നും എന്നാൽ തനിക്കു അതൊന്നും ഇഷ്ടമല്ല, അവൻ അവന്റെ വഴിയേ കൃത്യമായി വരട്ടെ എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.