മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പൻ റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ്. ജൂലൈ ഇരുപത്തിയൊൻപതിനാണ് പാപ്പൻ റിലീസ് ചെയ്യുന്നത്. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ആർ ജെ ഷാൻ ആണ്. ഒരു മാസ്സ് ക്രൈം ത്രില്ലറായി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് നൈല ഉഷയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ ജോഷി സാറിനൊപ്പം ജോലി ചെയ്യുമ്പോഴുള്ള അനുഭവം പറയുകയാണ് സുരേഷ് ഗോപി. ജോഷി സാർ സെറ്റിൽ നന്നായി വഴക്കു പറയുകയും ചൂടാവുകയും ചെയ്യുന്ന ആളാണെന്നും തന്നെയും മമ്മുക്കയേയുമൊക്കെ പല തവണ വഴക്കു പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. എന്നാൽ മോഹൻലാലിനെ മാത്രം ജോഷി സാർ വഴക്കു പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാരണം, അവനോട് ഒരിക്കലും അങ്ങനെ പറയേണ്ടി വന്നിട്ടില്ല എന്നും, അവനെ വഴക്കു പറയേണ്ടി വരികയെ ഇല്ല എന്നുമാണ് ജോഷി സർ പറയുന്നതെന്നും സുരേഷ് ഗോപി ഓർത്തെടുക്കുന്നു. മോഹൻലാൽ ചെയ്യുന്നത് ഇപ്പോഴും അത്ര കൃത്യമായിരിക്കുമെന്നും അത്കൊണ്ടാണ് വഴക്കു പറയാനുള്ള അവസരം ഉണ്ടാവാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്നെയും മമ്മുക്കയേയുമൊക്കെ ന്യൂ ഡൽഹി, നായർ സാബ് സിനിമകളുടെ സമയത്തു മുള്ളിൽ നിർത്തുന്ന രീതിയിലാണ് അദ്ദേഹം പെരുമാറിയതെന്നും സരസമായി സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. ഇവർ വീണ്ടും ഒന്നിക്കുന്ന പാപ്പൻ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.