സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന പാപ്പൻ ഈ വരുന്ന വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യാൻ പോകുന്നത്. ജോഷിയൊരുക്കിയ ഈ മാസ്സ് ക്രൈം ത്രില്ലർ രചിച്ചത് ആർ ജെ ഷാനാണ്. എബ്രഹാം മാത്യു മാത്തൻ എന്ന് പേരുള്ള പോലീസ് ഓഫീസറായി സുരേഷ് ഗോപിയെത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിന്റെ പോസ്റ്ററുകളെന്നിവ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഇതിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ സുരേഷ് ഗോപി വെളിപ്പെടുത്തിയ ഒരു കാര്യം ഏറെ ശ്രദ്ധ നേടുകയാണ്. പാപ്പന്‍ എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചപ്പോള്‍ ആ കഥാപാത്രം ചെയ്യാനായി താന്‍ നിർദേശിച്ചത് മമ്മൂട്ടിയെ ആണെന്നാണ് സുരേഷ് ഗോപി പറയുന്നത്. ആ കഥാപാത്രമായി തന്റെ മനസ്സിലേക്ക് വന്നത് മമ്മുക്കയുടെ മുഖമാണെന്നും അത് താൻ രചയിതാവിനോട് പറഞ്ഞെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.
അപ്പോൾ രചയിതാവ് തന്നോട് പറഞ്ഞത്, ഇത് സുരേഷേട്ടന്‍ ചെയ്യൂ എന്നും ജോഷി സാറിനും അതാണ് ആഗ്രഹമെന്നുമാണ്. മമ്മൂക്കയ്ക്ക് ഉള്ളത് തങ്ങൾ വേറെ വെച്ചിട്ടുണ്ട് എന്നും തിരക്കഥാകൃത് പറഞ്ഞെന്നും സുരേഷ് ഗോപി ഓർത്തെടുക്കുന്നു. പാപ്പന്‍ സിനിമയില്‍ സുരേഷ് ഗോപിയല്ലായിരുന്നെങ്കില്‍ ആ റോള്‍ ആര് ചെയ്യുമായിരുന്നു എന്നാണ് തോന്നിയതെന്നുള്ള അവതാരകയുടെ ചോദ്യത്തിനാണ് സുരേഷ് ഗോപി ഈ മറുപടി പറഞ്ഞത്. മമ്മുക്ക ഈ വേഷം സ്വീകരിക്കുമെങ്കിൽ അദ്ദേഹം ചെയ്യട്ടെ എന്നാണ് താൻ പറഞ്ഞതെന്നും, അദ്ദേഹമിത് സ്വീകരിക്കുമോ ഇല്ലയോ എന്ന് തനിക്കറിയില്ലലോ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കാരണം തന്റെ മൈൻഡ് സെറ്റ് പോലെയല്ലല്ലോ മമ്മുക്കയുടേതെന്നും ഓരോരുത്തർക്കും അത് വ്യത്യാസമല്ലേയെന്നുമാണ് സുരേഷ് ഗോപി വിശദീകരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.