മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന കലാകാരൻ ആണ് സുരേഷ് ഗോപി. എന്നാൽ ഇടക്കാലത്തു സിനിമയിൽ നിന്ന് മാറി നിന്ന അദ്ദേഹം രാഷ്ട്രീയ പ്രവർത്തകൻ ആയും പാർലമെന്റ് അംഗമായും പ്രവർത്തിക്കുകയാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വരികയുമാണ്. അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം പ്രധാന വേഷത്തിൽ സുരേഷ് ഗോപിയും ഉണ്ട്. ഇനി നിതിൻ രഞ്ജി പണിക്കർ ഒരുക്കാൻ പോകുന്ന കാവൽ എന്ന മാസ്സ് ചിത്രത്തിൽ ആണ് സുരേഷ് ഗോപി അഭിനയിക്കാൻ പോകുന്നത്. നേരത്തെ നിതിൻ രഞ്ജി പണിക്കർ- സുരേഷ് ഗോപി ടീം ഒന്നിക്കുന്ന ലേലം 2 വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും അത് നീണ്ടു പോയി.
ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആ പ്രോജക്ടിന് എന്ത് സംഭവിച്ചു എന്ന് വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപി. രണ്‍ജി പണിക്കര്‍ ലേലം 2 എഴുതിയെങ്കിലും അത് എവിടെയുമെത്താതെ നില്‍ക്കുകയാണ് എന്നും, ഒരു നടൻ കൂടിയായ രഞ്ജി പണിക്കർക്ക് അഭിനയവും എഴുത്തും കൂടി ഒരുമിച്ച പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. ഈ ചിത്രത്തിനായി താന്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 40 ദിവസത്തെ ഡേറ്റ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ജയരാജ് ഫിലിമ്സിന്റെ ബാനറിൽ ജോസ് മോൻ നിർമ്മിക്കാൻ ഇരുന്നതാണ് ഈ ചിത്രം എന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ഇന്‍ര്‍വെല്ലിന് ശേഷം രണ്‍ജിക്ക് എഴുതാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നു എന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തുന്നത്. ഈ ചിത്രം പിന്നീട് സംഭവിച്ചേക്കാം എന്നാണ് അദ്ദേഹം പറയുന്നത്. ഈ വർഷം അവസാനത്തോടെ ലേലം 2 ഉണ്ടാകും എന്ന് നിതിൻ രഞ്ജി പണിക്കർ പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ജോഷി – രൻജി പണിക്കർ ടീം ഒരുക്കിയ ലേലം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.