1992 ഇൽ മമ്മൂട്ടിയെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. ശോഭന നായികാ വേഷത്തിൽ എത്തിയ ആ ചിത്രത്തിൽ സുരേഷ് ഗോപിയും നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരു ഡോക്ടർ ആയാണ് സുരേഷ് ഗോപി ആ ചിത്രത്തിൽ അഭിനയിച്ചത്. വളരെ പ്രേക്ഷക പ്രശംസ നേടിയെടുത്ത പ്രകടനമാണ് സുരേഷ് ഗോപി ആ ചിത്രത്തിൽ നടത്തിയത്. എന്നാൽ ആ കഥാപാത്രം ചെയ്യാൻ സംവിധായകൻ ആദ്യം തിരഞ്ഞെടുത്തത് നടൻ മുരളിയെ ആയിരുന്നു. മുരളിയെ വെച്ച് ചിത്രത്തിലെ രംഗങ്ങൾ ചിത്രീകരിച്ചും തുടങ്ങിയതാണ്. എന്നാൽ പിന്നീട് നടന്ന ചില സംഭവ വികാസങ്ങൾ മൂലം മുരളിക്ക് പകരം സുരേഷ് ഗോപി ആ വേഷം ചെയ്യുകയായിരുന്നു. അതെന്താണ് എന്നു വിശദമാക്കി ഗോപാലകൃഷ്ണൻ എന്ന ഒരു ചലച്ചിത്ര പ്രേമി, മുരളിയുടെ ഓര്മദിനത്തിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ ശ്രദ്ധ നേടുകയാണ്.
ഗോപാലകൃഷ്‌ണന്റെ വാക്കുകൾ ഇങ്ങനെ, അപ്പൂസിന്റെ ഡോ.ഗോപനായി മുരളി മലയാള സിനിമയുടെ ഏറ്റവും കരുത്തുറ്റ അഭിനേതാക്കളിൽ ഒരാളായ ശ്രീ മുരളിയുടെ പതിനൊന്നാം ചരമവാർഷിക ദിനമാണിന്ന്. 1992 ഓണക്കാലത്ത് തിയറ്റിലെത്തിയ ഫാസിലിന്റെ, പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി ഏട്ടൻ ചെയ്ത ഡോ.ഗോപൻ എന്ന കഥാപാത്രമായി ആദ്യം അഭിനയിച്ചത് മുരളിയായിരുന്നു. എന്നാൽ അതേ സമയത്ത് ചിത്രീകരണം നടന്നു കൊണ്ടിരുന്ന സിബി മലയിലിന്റെ വളയം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിൽ പരുക്ക് പറ്റിയതോടെ മുരളിയ്ക്ക് കുറച്ച് നാൾ വിശ്രമം വേണ്ടിവന്നു. പിന്നീട് വളയം ചിത്രീകരണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടി വന്നതിനാൽ, അപ്പൂസിൽ തുടർന്ന് അഭിനയിക്കാൻ കഴിയാതെ വന്നു. ഒരു രംഗം മാത്രമേ മുരളിയെ വച്ച് ഷൂട്ട് ചെയ്തിരുന്നുള്ളൂ എന്നതിനാൽ, ഫാസിൽ ആ കഥാപാത്രം സുരേഷ് ഗോപിയ്ക്ക് നൽകി. മുരളിക്ക് ഓർമ്മപൂക്കൾ.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.