കരുത്തുറ്റ പോലീസ് കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സിലെ ആക്ഷൻ കിങ് പട്ടം നേടിയ സൂപ്പർതാരമാണ് സുരേഷ് ഗോപി. തീപാറുന്ന ഡയലോഗുകളും ഉശിരൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും സുരേഷ് ഗോപി അഭിനയിച്ച ഓരോ പോലീസ് കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഇന്നും ആവേശം കൊള്ളിക്കുന്നു. ഇപ്പോഴിതാ നീണ്ട പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിലെത്തുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന പുതിയ ചിത്രത്തിലാണ് സുരേഷ്ഗോപി ഐപിഎസ് ഓഫീസർ ആയി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. ഒരു മാസ്സ് ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മാത്യൂസ് പാപ്പൻ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.
ആർ ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിതാ പിള്ള, നൈല ഉഷ, സണ്ണി വെയിൻ, ഗോകുൽ സുരേഷ് ഇനി താരങ്ങൾ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളാണു എത്തുന്നുണ്ട്. ഇതാദ്യമായാണ് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒരേ ചിത്രത്തിൽ അഭിനയിക്കുന്നത്. ടൈറ്റിൽ പ്രഖ്യാപിച്ച വേളയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയവും ഇതു തന്നെയാണ്.
പൊറിഞ്ചു മറിയം ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പൻ. ലേലം, വാഴുന്നോർ, പത്രം തുടങ്ങിയ സുരേഷ് ഗോപിയുടെ കരിയർ ബെസ്റ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ജോഷി ഇത്തവണയും പതിവുപോലെ മികച്ച ഒരു സിനിമ സമ്മാനിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.