മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതനായ ഒരു നടനാണ്. അതിനൊപ്പം സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് എന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കോസ്‌മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന, സുരേഷ് ഗോപി തന്നെ നായകനായി എത്തുന്ന പുതിയ ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം തുടങ്ങുന്നതിന് മുൻപ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ മാധവ് സുരേഷിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി കണ്ട മാധവിനൊപ്പം ഈ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.
മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകളും നേർന്നു. എന്നാൽ അനുപമ പരമേശ്വരന്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രത്യേകത, ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്നതാണ്. എ കെ സാജൻ രചിച്ച്, ഷാജി കൈലാസ് സംവിധാനം ചെയ്ത ചിന്താമണി കൊലക്കേസിൽ അഡ്വക്കേറ്റ് ലാൽ കൃഷ്ണൻ വിരാഡിയാർ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും വക്കീൽ വേഷത്തിൽ എത്തുന്നുവെന്നത് ആരാധർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത മേം ഹൂം മൂസ എന്ന ചിത്രമായിരുന്നു സുരേഷ് ഗോപിയുടെ അവസാനമെത്തിയ ചിത്രം. അതിന് മുൻപ് ജോഷി ഒരുക്കിയ പാപ്പൻ എന്ന ചിത്രത്തിലൂടെ ഒരു സൂപ്പർ ഹിറ്റും സുരേഷ് ഗോപി സമ്മാനിച്ചിരുന്നു. ആ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷം ചെയ്തിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.