[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ ഭാരം ഞാൻ ഏൽക്കുന്നു; ചുമട്ടു തൊഴിലാളിയുടെ ശസ്ത്രക്രിയ ചിലവുകൾ ഏറ്റെടുത്തു സുരേഷ് ഗോപി

നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസൺ ഇപ്പോൾ മഴവിൽ മനോരമയിൽ നടക്കുകയാണ്. പതിവ് പോലെ സുരേഷ് ഗോപി തന്നെയാണ് ഈ സീസണിലും വളരെ വിജയകരമായി ഈ ഷോ അവതരിപ്പിക്കുന്നത്. ഓരോ സീസണിലും മത്സരാർത്ഥികൾ ആയി എത്തുന്നവർക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒട്ടേറെ സഹായങ്ങൾ സുരേഷ് ഗോപി ചെയ്യാറുണ്ട്. സഹായം ആവശ്യമുള്ളവർക്കും പണം ആവശ്യമുള്ളവർക്കും എല്ലാം സ്വന്തമായ രീതിയിൽ സഹായം ചെയ്തു കൊടുക്കുന്നു അദ്ദേഹം. ഈ സീസണിൽ തന്നെ പല തവണ അത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ സുരേഷ് ഗോപി ചെയ്തു കഴിഞ്ഞു. വികലാംഗനായ ഒരാൾക്ക് തന്റെ അടുത്ത സിനിമ ആയ കാവലിൽ പാടാൻ അവസരം കൊടുക്കും എന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴിതാ ഒരു മത്സരാർഥിയുടെ ഭർത്താവിന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു.

പൂജ എന്ന് പേരുള്ള ആ മത്സരാർത്ഥി ചുമട്ടു തൊഴിലാളി ആയ തന്റെ ഭർത്താവിന്റെ ശസ്ത്രക്രിയക്കു പണം കണ്ടെത്താൻ ആണ് നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ എത്തിയത്. എന്നാൽ നമുക്കെല്ലാം വേണ്ടി തലയിൽ ഭാരം ചുമക്കുന്ന പൂജയുടെ ഭർത്താവിന്റെ ശസ്‍ത്രക്രിയയുടെ മുഴുവൻ ചിലവുകളും താൻ വഹിക്കും എന്ന് സുരേഷ് ഗോപി അവർക്കു പബ്ലിക് ആയി തന്നെ വാക്കു കൊടുത്തു കഴിഞ്ഞു. ഏത് ആശുപത്രയിൽ വെച്ച് നടത്തണം എന്നും എത്ര രൂപ വേണ്ടി വരും എന്ന കാര്യവും തന്നെ അറിയിക്കാൻ സുരേഷ് ഗോപി അവരോടു പറഞ്ഞിട്ടുണ്ട്. ഏതായാലും സുരേഷ് ഗോപി മലയാളികളുടെ മനസ്സ് ഒരിക്കൽ കൂടി കീഴടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.