കസബ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം രഞ്ജി പണിക്കരുടെ മകൻ ആയ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകൻ ആവും. സുരേഷ് ഗോപിയോടൊപ്പം ലാലും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് മനോരമ പേപ്പറിന് ഒപ്പം ജനങ്ങളുടെ മുന്നിൽ എത്തി. കാവൽ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. തെങ്കാശിപ്പട്ടണം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സുരേഷ് ഗോപിയും ലാലും അധികം ഒരുമിച്ചു എത്തിയിട്ടില്ല. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രമാകും കാവൽ. ഹൈറേഞ്ചിൽ നടക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.
അതുകൊണ്ടു തന്നെ രണ്ടു വ്യത്യസ്ത ഗെറ്റപ്പിൽ ആവും സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുക. സംവിധായകൻ നിതിൻ രഞ്ജി പണിക്കർ തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രം ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മിക്കുക. സുരേഷ് ഗോപിയെ പ്രേക്ഷകർ കാണാൻ ഇഷ്ട്ടപെടുന്ന രീതിയിൽ ആവും ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നും നിതിൻ രഞ്ജി പണിക്കർ പറയുന്നു. ലേലം രണ്ടാം ഭാഗം ആണ് ചെയ്യാനിരുന്നത് എങ്കിലും തിരക്കഥ എഴുതുന്ന രഞ്ജി പണിക്കരുടെ തിരക്കുകൾ മൂലം അത് നീണ്ടു പോയപ്പോൾ ആണ് ഈ പ്രോജെക്ടിലേക്കു എത്തിയത് എന്നും നിതിൻ പറഞ്ഞു.
സായ ഡേവിഡ്, ഐ എം വിജയൻ, അലെൻസിയർ, പദ്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴ്ക്കാട്ടൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ, മുത്തുമണി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകുന്നത് രെഞ്ജിൻ രാജ് ആണ്. മൻസൂർ മൂത്തൂട്ടി ആണ് ഇതിന്റെ എഡിറ്റർ. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയതിനു ശേഷം സുരേഷ് ഗോപി കാവലിൽ ജോയിൻ ചെയ്യും.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.