മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ്. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബി ജെ പി സ്ഥാനാർഥി ആയാണ് സുരേഷ് ഗോപി ഈ തവണ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റിപ്പോർട്ടർ ചാനലിൽ നികേഷ് കുമാറിന് അദ്ദേഹം കൊടുത്ത അഭിമുഖവും അതിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനു പുറമെ ഇപ്പോഴിതാ സുരേഷ് ഗോപിയുടെ കിടിലൻ ലുക്കിലുള്ള ഒരു ചിത്രം കൂടി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. ഈ ചിത്രം കണ്ട ആരാധകരും സിനിമാ പ്രേമികളും ഈ ഗെറ്റപ് ഏത് സിനിമക്ക് വേണ്ടിയാണ് എന്നു തിരക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈ പുതിയ ഗെറ്റപ്പ് ഒരു പരസ്യ ചിത്രീകരണത്തിനു വേണ്ടിയാണ്.
സൈജു എ വി എന്ന ഗ്രാഫിക് ഡിസൈനർ ആണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രം പങ്കു വെച്ചു കൊണ്ട് സൈജു കുറിച്ചിരിക്കുന്നത്, ഞങ്ങളുടെ പുതിയ ad film 5 നോട് ഇഞ്ചോടിഞ്ച് with നമ്മുടെ സ്വന്തം സുരേഷ്ഗോപി സേട്ടനോടൊപ്പം .എന്നാണ്. ജോഷി ഒരുക്കുന്ന പാപ്പൻ എന്ന മാസ്സ് ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോൾ അഭിനയിക്കുന്നത്. ഇതിനു ശേഷം ഒറ്റക്കൊമ്പൻ എന്ന മാസ്സ് ആക്ഷൻ ചിത്രവും തീർക്കാൻ പോകുന്ന സുരേഷ് ഗോപിയുടെ അടുത്ത റിലീസ് നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ ആണ്. ഇത് കൂടാതെയും മൂന്നോ നാലോ ചിത്രങ്ങൾ അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.