മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ഭൂപതി. ഡെന്നിസ് ജോസഫ് രചിച്ചു ജോഷി ഒരുക്കിയ ഈ ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം നടൻ ദേവനും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു രംഗം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. അതും വളരെ രസകരമായ ഒരു കാരണം കൊണ്ടാണ് ആ വീഡിയോ ശ്രദ്ധ നേടുന്നത് എന്നതാണ് സത്യം. ഈ സിനിമയില്‍ സുരേഷ് ഗോപിയുടെ ഭാര്യയായി എത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്‍ ആണ് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടു പിടിച്ചിരിക്കുന്നത്. ദേവനും സുരേഷ് ഗോപിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു രംഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ”ഈ ഫോട്ടോ ആരുടേതാണ് എന്നറിയാമോ? എന്റെ ലക്ഷ്മിക്കുട്ടി, ഇപ്പോ നിന്റെ ഭാര്യ ലക്ഷ്മി” എന്നാണ് പഴ്‌സിലെ ഒരു ഫോട്ടോ കാണിച്ച് ദേവൻ അവതരിപ്പിക്കുന്ന കഥാപാത്രം സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തോട് പറയുന്നത്.
എന്നാല്‍ അത് ലക്ഷ്മിക്കുട്ടിയല്ല, ബോളിവുഡിന്റെ കിംഗ് ഖാന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഷാരൂഖ് ഖാന്റെ ബാല്യകാലത്തുള്ള ചിത്രമാണ് ദേവന്‍ കാണിക്കുന്നത് എന്നും സോഷ്യൽ മീഡിയയിലെ വീരന്മാർ കണ്ടെത്തി പറയുന്നു. ഏതായാലും ഈ കണ്ടു പിടിത്തവും ആ വീഡിയോയും വളരെ വലിയ രീതിയിൽ പ്രചരിക്കുകയാണ്. കനക, പ്രിയ രാമൻ, തിലകൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ജൂബിലന്റ് പ്രൊഡക്ഷൻസ് ആണ്. സുരേഷ് ഗോപി ആക്ഷൻ വേഷങ്ങളിൽ ഏറ്റവും തിളങ്ങി നിന്ന കാലത്തു വന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ഭൂപതി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.