മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരികയാണ്. തിരിച്ചു വരവിൽ സുരേഷ് ഗോപി അഭിനയിച്ച ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തു. ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. ഇപ്പോഴിതാ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ്സ് ചിത്രമായ കാവൽ ഇന്ന് മുതൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കസബ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്.
ഇന്ന് ഈ ചിത്രം തുടങ്ങുന്ന വിവരം സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ കളിയാക്കുന്ന കമന്റുമായി വന്ന ഒരാൾക്ക് സുരേഷ് ഗോപി കൊടുത്ത മാസ്സ് മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. സന്തോഷ് ടി കെ തേക്കിൻക്കാട്ടിൽ എന്ന ഒരാൾ സുരേഷ് ഗോപിയോട് ചോദിച്ചത് ഈ ചിത്രം പറയുന്നത്, എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ എന്നാണ്. അതിനു സുരേഷ് ഗോപി കൊടുത്ത മറുപടി അല്ല, വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനു എതിരെ കാവൽ നിൽക്കുന്ന കഥയാ സേട്ടാ എന്നാണ്. ഇപ്പോൾ സുരേഷ് ഗോപിയുടെ മറുപടിക്കു വലിയ പ്രചാരമാണ് കിട്ടുന്നത്. സിനിമയേയും രാഷ്ട്രീയത്തേയും രണ്ടായി കാണണം എന്നും മറ്റുള്ളവർ ആ കമന്റ്റ് ഇട്ട സന്തോഷിനെ ഉപദേശിക്കുന്നുണ്ട്. ഏതായാലും ഒരു വമ്പൻ തിരിച്ചു വരവിനു തന്നെയാണ് സുരേഷ് ഗോപി ഒരുങ്ങുന്നത് എന്ന് വ്യക്തം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.