[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സുരേഷ് ഗോപിയുടെ ഈശോ പണിക്കർ ഐപിഎസ് വീണ്ടും വരുന്നു; വീണ്ടും ത്രില്ലടിപ്പിക്കാൻ കെ മധു..!

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു കെ മധു സംവിധാനം ചെയ്ത ക്രൈം ഫയൽ എന്ന ചിത്രം. സിസ്റ്റർ അഭയ കേസിന്റെ അഭ്രാവിഷ്കാരം എന്ന പേരിൽ ശ്രദ്ധ നേടിയ ഈ ചിത്രം ഇരുപത്തിയൊന്ന് വർഷം മുൻപാണ് റിലീസ് ചെയ്തത്. സിസ്റ്റർ അമല എന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷിക്കാൻ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ ഈശോ പണിക്കർ ഐപിഎസ് ആയാണ് സുരേഷ് ഗോപി ഈ ചിത്രത്തിലഭിനയിച്ചതു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് സുരേഷ് ഗോപിയെ ഒരിക്കൽ കൂടി ഈശോ പണിക്കർ ആയി നമ്മുടെ മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ കെ മധു. ഇതിനായുള്ള ജോലികൾ തുടങ്ങിക്കഴിഞ്ഞു എന്നും സുരേഷ് ഗോപിയോട് ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുമെന്നും സംവിധായകൻ കെ മധു മാധ്യമങ്ങളോട് പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഈശോ പണിക്കരെ സൃഷ്ടിച്ച എ.കെ. സാജൻ തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ എന്നും വിവരങ്ങൾ വരുന്നുണ്ട്. ഈ അടുത്തിടെയാണ് അഭയ കേസിൽ പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധി വന്നത്.

ആ സാഹചര്യത്തിലാണ് ക്രൈം ഫയൽ എന്ന ചിത്രവും ചർച്ചാ വിഷയമായി വന്നത്. സുരേഷ് ഗോപിയോടൊപ്പം, സംഗീത, സിദ്ദിഖ്, കലാഭവൻ മണി, രാജൻ പി ദേവ്, വിജയ രാഘവൻ, ജനാർദ്ദനൻ തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നു. കെ മധു അടുത്തതായി ചെയ്യാൻ പോകുന്നത് മമ്മൂട്ടിയെ നായകനാക്കി സി ബി ഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ്. ഒരു സി ബി ഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ സി ബി ഐ എന്നീ ചിത്രങ്ങൾക്ക് ശേഷം സേതുരാമയ്യർ എന്ന കഥാപാത്രം വീണ്ടും എത്തുന്ന ഈ ചിത്രം രചിക്കുന്നത് എസ് എൻ സ്വാമിയാണ്. മമ്മൂട്ടി ഈ ചിത്രം ചെയ്യാൻ സമ്മതം മൂളിയെന്നും സി ബി ഐ സീരിസിലെ അവസാന ചിത്രമായിരിക്കും ഇതെന്നും കെ മധു പറഞ്ഞിരുന്നു.

webdesk

Recent Posts

റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ “തരളിത യാമം” ഗാനം പുറത്ത്..

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…

19 hours ago

മമ്മൂട്ടി തിരിച്ചു വരുന്നു; ഒക്‌ടോബർ ഒന്ന് മുതൽ പാട്രിയറ്റിൽ

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…

2 days ago

മോഹൻലാൽ ചിത്രമൊരുക്കാൻ ദിലീഷ് പോത്തൻ

മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…

2 days ago

അമൽ നീരദ് ചിത്രത്തിൽ ടോവിനോ തോമസ്

നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…

2 days ago

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ “സന്തോഷ് ട്രോഫി” ഷൂട്ടിംഗ് ആരംഭിച്ചു.

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…

2 days ago

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

4 days ago

This website uses cookies.