[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബ്ലോക്ക്ബസ്റ്റർ ഹിറ്റടിക്കാൻ സുരേഷ് ഗോപി- ജോഷി ടീം വീണ്ടും

ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ മലയാള സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ച സുരേഷ് ഗോപി- ജോഷി ടീം വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. സൂപ്പർ ഹിറ്റായ പാപ്പൻ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. അതിനു മുൻപ് ക്രിസ്റ്റൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി, പത്രം, ലേലം, വാഴുന്നോർ എന്നീ വൻ ഹിറ്റുകളിലും ഇവർ ഒന്നിച്ചിരുന്നു.

ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രവുമായാവും ജോഷി – സുരേഷ് ഗോപി ടീം ഇപ്പോൾ ഒന്നിക്കുന്നതെന്നാണ് സൂചന. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പ്രഖ്യാപിക്കും. നവാഗതനായ മാത്യൂസ് തോമസ് ഒരുക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്നത്. അത് പൂർത്തിയാക്കിയതിന് ശേഷമാണ് സുരേഷ് ഗോപി ഈ ജോഷി ചിത്രത്തിൽ ജോയിൻ ചെയ്യൂ.

ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായ റമ്പാൻ എന്ന ചിത്രം ജോഷി പ്രഖ്യാപിച്ചിരുന്നു എങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം മാറ്റി വെക്കുകയായിരുന്നു. പ്രവീൺ നാരായണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ജെ എസ് കെ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ അടുത്ത റിലീസ്. ഈ ചിത്രം നവംബറിൽ റിലീസ് ചെയ്യാനാണ് പ്ലാൻ. സനൽ വി ദേവൻ സംവിധാനം ചെയ്ത വരാഹം എന്ന ചിത്രവും സുരേഷ് ഗോപി പൂർത്തിയാക്കിയിട്ടുണ്ട്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.