ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ മലയാള സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ച സുരേഷ് ഗോപി- ജോഷി ടീം വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. സൂപ്പർ ഹിറ്റായ പാപ്പൻ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. അതിനു മുൻപ് ക്രിസ്റ്റൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി, പത്രം, ലേലം, വാഴുന്നോർ എന്നീ വൻ ഹിറ്റുകളിലും ഇവർ ഒന്നിച്ചിരുന്നു.
ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രവുമായാവും ജോഷി – സുരേഷ് ഗോപി ടീം ഇപ്പോൾ ഒന്നിക്കുന്നതെന്നാണ് സൂചന. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പ്രഖ്യാപിക്കും. നവാഗതനായ മാത്യൂസ് തോമസ് ഒരുക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്നത്. അത് പൂർത്തിയാക്കിയതിന് ശേഷമാണ് സുരേഷ് ഗോപി ഈ ജോഷി ചിത്രത്തിൽ ജോയിൻ ചെയ്യൂ.
ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായ റമ്പാൻ എന്ന ചിത്രം ജോഷി പ്രഖ്യാപിച്ചിരുന്നു എങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം മാറ്റി വെക്കുകയായിരുന്നു. പ്രവീൺ നാരായണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ജെ എസ് കെ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ അടുത്ത റിലീസ്. ഈ ചിത്രം നവംബറിൽ റിലീസ് ചെയ്യാനാണ് പ്ലാൻ. സനൽ വി ദേവൻ സംവിധാനം ചെയ്ത വരാഹം എന്ന ചിത്രവും സുരേഷ് ഗോപി പൂർത്തിയാക്കിയിട്ടുണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.