ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന മാസ്സ് ക്രൈം ത്രില്ലർ ഇപ്പോൾ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ വലിയ കയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായി ഗംഭീര പ്രകടനം കാഴ്ച വെച്ച സുരേഷ് ഗോപിക്കും പ്രശംസ ചൊരിയുകയാണ് പ്രേക്ഷകർ. ഏതായാലും പാപ്പൻ നേടുന്ന ഈ വലിയ സ്വീകരണത്തിന് പ്രേക്ഷകരോട് തന്റെ സ്നേഹം അറിയിക്കുകയാണ് സുരേഷ് ഗോപി. സോഷ്യൽ മീഡിയയിൽ പങ്കു വെച്ച വീഡിയോ വഴിയാണ് അദ്ദേഹം ഇത് പറഞ്ഞത്.
തന്റെയും ജോഷി സാറിന്റെയും ഒരു ചിത്രത്തിന്റെ വിജയത്തിലൂടെ മലയാള സിനിമക്ക് ഒരുണർവ് ലഭിക്കുക എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ ഈ ചിത്രം ചെയ്യുമ്പോൾ, ടോം ഹാങ്ക്സ്, അൽ പാചീനോ, റസൽ ക്രോ, സ്റ്റീവ് മക്വീൻ തുടങ്ങി ഒരുപാട് മഹാരഥന്മാരായ അഭിനേതാക്കളുടെ അഭിനയത്തിന്റെ തീവ്രത, മനസ്സിലാവാഹിക്കാൻ ശ്രമിച്ചിരുന്നുവെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ഏതായാലും അതിന്റെ ഒക്കെ ഫലം പ്രേക്ഷകർ ഈ ചിത്രത്തിന് കയ്യടിച്ചു കൊണ്ട് തിരിച്ചു നൽകുമ്പോൾ മനസ്സ് നിറയുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം നീത പിള്ളൈ, ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും അഭിനയിച്ച ഈ ചിത്രം രചിച്ചത് ആർ ജെ ഷാനാണ്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.