മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ പിറന്നാൾ കൊണ്ടാടുകയാണ് മലയാള സിനിമാലോകം മുഴുവനും. ഫാൻസ് ഷൊസും മറ്റു പ്രവർത്തനങ്ങളുമായി ആരാധകരും പ്രേക്ഷകരും മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റുമ്പോൾ സൂപ്പർ താരങ്ങളും ഒട്ടും പിന്നിലല്ല. അവരും പ്രിയ നടന് ആശംസകളുമായി എത്തുകയാണ്. മോഹൻലാലിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയാണ്. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആയിരുന്ന ഇരുവരും സിനിമയിലെത്തി പോലെ തന്നെ ഉറ്റ ചങ്ങാതിമാരാണ്. സുരേഷ് ഗോപി തന്നെ അത് പലപ്പോഴും പല വേദികളിലും പറഞ്ഞിട്ടുണ്ട് . സുഹൃത്ത് എന്ന പോലെ തന്നെ സുരേഷ് ഗോപി മോഹൻലാലിന്റെ അഭിനയം ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണെന്നു മുൻപ് പറഞ്ഞിട്ടുണ്ട്.
മലയാള സിനിമയുടെ ഹൃദയം കവർന്ന കൊച്ചുണ്ണിക്ക് എന്റെ ഒരായിരം പിറന്നാൾ ആശംസകൾ എന്നായിരുന്നു സ്നേഹത്തിൽ ചാലിച്ച സുരേഷ് ഗോപിയുടെ ഈ പോസ്റ്റ്. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. മണിച്ചിത്രത്താഴ്, ദൗത്യം, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങി എല്ലാ ചിത്രങ്ങളും തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളുമായിരുന്നു. ടി. പി. ബാലഗോപാലൻ എം. എ, അഹം തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് മോഹൻലാലും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച് തുടങ്ങിയതെങ്കിലും ചിത്രങ്ങളുടെ വിജയം പതിയെ ഇവരുടെ കൂട്ടുകെട്ടും ശ്രദ്ധേയമാക്കി തീർത്തിരുന്നു. അവസാനമായി ഇരുവരും ഒന്നിച്ച ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ഗീതാഞ്ജലിയിലൂടെയാണ്. എങ്കിലും പ്രേക്ഷർ ഇപ്പോഴും ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾക്കായുള്ള വലിയ കാത്തിരിപ്പിലാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.