മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ബിഗ് ബജറ്റ് ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. 25 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം നടക്കുക. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ ഹിറ്റായിരുന്നു. മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കുമെന്നാണ് സൂചന.
മാസ് ഓഡിയന്‍സിനെ മുന്നില്‍ കണ്ടുള്ള ചിത്രമായിരിക്കും ഒറ്റക്കൊമ്പനെന്ന് തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക, അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ഷിബിന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ഗാനരചന നിർവഹിക്കുന്നത് അനിൽ ലാലാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക, അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ഷിബിന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് സുരേഷ് ഗോപിയും തോമിച്ചന്‍ മുളകുപാടവും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ സുരേഷ് ഗോപി നില്‍ക്കുന്ന ചിത്രവും ഒപ്പമുണ്ട്. ‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്. നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് ഒറ്റക്കൊമ്പൻ ചിത്രീകരണത്തിന് ഒരുങ്ങുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന രംഗം കഴിഞ്ഞ വര്‍ഷം തന്നെ ഷൂട്ട് ചെയ്തിരുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.