മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപി ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കും അതുപോലെ മിനി സ്‌ക്രീനിലേക്കും തിരിച്ചു വന്നിരിക്കുകയാണ്. സുരേഷ് ഗോപി നായകനായ അനൂപ് സത്യൻ ചിത്രം വരനെ ആവശ്യമുണ്ട് അടുത്ത മാസം റിലീസ് ചെയ്യുമ്പോൾ. മറ്റൊരു ചിത്രമായ കാവൽ ചിത്രീകരണം ആരംഭിക്കാൻ പോവുകയാണ്. അതുപോലെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ മിനി സ്ക്രീനിലും സുരേഷ് ഗോപി ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്. ആ പരിപാടിയിലൂടെ ഒട്ടേറെ പേർക്ക് വ്യക്തിപരമായി സഹായം നൽകുന്ന സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടന്ന എപ്പിസോഡിൽ സ്വന്തം ജീവിതത്തിൽ നടന്ന ഒരു കഥ പറഞ്ഞത് പ്രേക്ഷകരുടെയും കണ്ണ് നനയിച്ചു. തന്റെ മകളുടെ അന്ത്യയാത്രയെ കുറിച്ച് പറഞ്ഞപ്പോൾ സുരേഷ് ഗോപിയുടെയും കണ്ണ് നിറഞ്ഞു.
ശ്രീധരൻ എന്ന മൽസരാർഥിയെ മുന്നിലിരുത്തിയാണ് സുരേഷ് ഗോപി തന്റെ മകൾ യാത്രയായപ്പോൾ ഉള്ള ഒരു കഥ നിറകണ്ണുകളോടെ പറഞ്ഞത്. ശ്രീധരനെ കാണാൻ ഇന്ദ്രൻസിനെ പോലെ ഉണ്ടെന്നു പറഞ്ഞു തുടങ്ങിയ സുരേഷ് ഗോപി തനിക്കു ഒരിക്കലും മറക്കാൻ കഴിയാത്ത ഇന്ദ്രസുമായി ബന്ധപ്പെട്ട ഒരോർമയും പങ്കു വെച്ചപ്പോൾ ആണ് വികാരാധീനൻ ആയതു. മരിച്ചുപോയ മകൾ ലക്ഷ്മിയുടെ ഓർമകളിലേക്കും ആ കുട്ടിയുടെ അന്ത്യ യാത്രയിലേക്കും ആണ് സുരേഷ് ഗോപിയുടെ വാക്കുകൾ ചെന്നെത്തിയത്. സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഇപ്രകാരം, ഉത്സവമേളം എന്ന ചിത്രത്തിൽ വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മഞ്ഞയില്‍ നേർത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ മഞ്ഞന്‍ എന്നാണ് വിളിച്ചിരുന്നത്. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നു.
1992 ജൂണ്‍ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്. പിന്നെ മകളില്ല. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹം. മഴവിൽ മനോരമ ചാനലിൽ ആണ് ഇപ്പോൾ നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടി നടക്കുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.