മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. മാസ്റ്റർ ഡയറക്ടർ ജോഷി ഒരുക്കിയ പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രം സൂപ്പർ വിജയമാണ് നേടിയത്. അതിനു ശേഷം വന്ന മേം ഹൂം മൂസ എന്ന ചിത്രവും അദ്ദേഹത്തിന് അഭിനന്ദനം നേടിക്കൊടുത്തു. ഇപ്പോഴിതാ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമായാണ് ഈ സിനിമ ഒരുങ്ങുക. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. ‘എസ്‍ജി 255’ എന്ന് താല്‍ക്കാലികമായി പേരിട്ട ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാരായണനാണ്. കോസ്‍മോസ് എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ മാസം മുതൽ ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.
ഒരുപിടി വലിയ ചിത്രങ്ങളാണ് അദ്ദേഹം നായകനായി അണിയറയിൽ ഒരുങ്ങുന്നത്. രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം, ജയരാജ് ഒരുക്കാൻ പോകുന്ന ഹൈവേ 2, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രമെന്നിവയാണ് സുരേഷ് ഗോപി കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ. ഇത് കൂടാതെ എ കെ സാജന്റെ രചനയിൽ, ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലൂടെ സൂപ്പർ ഹിറ്റായ ലാൽ കൃഷ്ണ വിരാഡിയാർ എന്ന വക്കീൽ കഥാപാത്രമായി സുരേഷ് ഗോപി ഒരിക്കൽ കൂടിയെത്തുമെന്നും വാർത്തകളുണ്ട്. നിഷാദ് കോയ രചിക്കുന്ന ഷാജി കൈലാസ് ചിത്രം, രഞ്ജി പണിക്കർ- ജോഷി ടീമിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലേലം 2 എന്നിവയും സുരേഷ് ഗോപിയെ നായകനാക്കി പ്ലാൻ ചെയ്യുന്ന ചിത്രങ്ങളാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.