മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ രണ്ടു പ്രതിഭകളാണ് സുരേഷ് ഗോപിയും ശോഭനയും. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടീനടന്മാരായ ഇവർ ഒരു കാലത്തു മലയാള സിനിമയിലെ വലിയ താരങ്ങളും ആയിരുന്നു. ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്നു സുരേഷ് ഗോപി എങ്കിൽ തന്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ലെവലിൽ എത്തിയ താരം ആയിരുന്നു ശോഭന. ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രീയപെട്ടതാണ്. അതിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ചിത്രം ഫാസിൽ സംവിധാനം ചെയ്തു 1993 ഇൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് ആണെന്ന് നിസംശയം പറയാം. മോഹൻലാൽ നായകനായ ചിത്രത്തിൽ സുരേഷ് ഗോപി ശോഭന എന്നിവർ എത്തിയത് ഭാര്യാ ഭർത്താക്കന്മാർ ആയാണ്. ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിക്കൊടുത്ത ഈ ചിത്രം അന്ന് വരെയുള്ള മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്ത ഇൻഡസ്ട്രി ഹിറ്റ് കൂടിയാണ്.
നകുലൻ, ഗംഗ എന്നിങ്ങനെ ആയിരുന്നു അതിലെ ഇവരുടെ കഥാപാത്രങ്ങളുടെ പേരുകൾ. അതിലെ ഇവർ ഒരുമിച്ചുള്ള രംഗങ്ങൾ ഇന്നും മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒരുമിച്ചു അഭിനയിക്കുകയാണ്. ശോഭന ഏറെ വർഷങ്ങൾക്കു ശേഷമാണു ഒരു മലയാള സിനിമ ചെയ്യുന്നത് എങ്കിൽ സുരേഷ് ഗോപി കുറച്ചു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒരു വലിയ തിരിച്ചുവരവിന് ആണ് ഒരുങ്ങുന്നത്. ഇപ്പോൾ ദുൽകർ സൽമാൻ നിർമ്മിച്ച് അനൂപ് സത്യൻ രചിച്ചു സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമയിൽ ആണ് ഇവർ ഒരുമിച്ചു എത്തുന്നത്. ആ ചിത്രത്തിന്റെ സെറ്റിൽ നിന്ന് ഇരുവരുമൊത്തുള്ള ഒരു സെൽഫി ഇന്ന് പുറത്തു വന്നിട്ടുണ്ട്.
മണിച്ചിത്രത്താഴ് സിനിമയിലെ ശോഭനയുടെ പ്രശസ്തമായ ഡയലോഗിനെ ഓർമിപ്പിക്കുന്ന വാക്കുകളോടെയാണ് സുരേഷ് ഗോപി ആ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീണ്ടും ഒരു ദുർഗ്ഗാഷ്ടമി നാളിൽ നകുലനും ഗംഗയും ഒരുമിച്ചു എന്ന രീതിയിൽ ആണ് അദ്ദേഹം ഫോട്ടോക്ക് കാപ്‌ഷൻ കൊടുത്തിരിക്കുന്നത്. ഇന്ന് ദുർഗ്ഗാഷ്ടമി ദിനം ആയതു കൊണ്ട് തന്നെ ആ മണിച്ചിത്രത്താഴ് ബന്ധം വളരെ രസകരമായി ആരാധകർ ഏറ്റെടുക്കുന്നുമുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.