ആക്ഷൻ ഹീറോ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ഒരു മലയാള ചിത്രത്തിന് വേണ്ടി നാളിതു വരെയായി ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ കാത്തിരിപ്പുകൾക്ക് എല്ലാം വിരാമമിട്ടുകൊണ്ട് ഇരുവരും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരം പുറത്തുവന്നിരിക്കുകയാണ്. ഹിറ്റ്മേക്കർ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമായ പാപ്പനിലൂടെയാണ് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നത്. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ഒടുവിലാണ് സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നത്. സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഈ ചിത്രം ഗോകുൽ സുരേഷിന്റെ കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നു.
2016- ൽ ഫ്രൈഡേ ഫിലിം നിർമ്മിച്ച മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2017 ൽ അജയ് വാസുദേവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലും ഗോകുൽ സുരേഷ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് 2018 ൽ ഉണ്ണിമുകുന്ദനോടൊപ്പം ഇര എന്ന ചിത്രത്തിലും ശ്രദ്ധേയ പ്രകടനം ഗോകുൽ സുരേഷ് കാഴ്ചവെച്ചു. 2019 ൽ പ്രണവ് മോഹൻലാൽ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഗോകുൽ സുരേഷ് അതിഥിതാരമായി എത്തിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.