മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്റെ പ്രമോഷന്റെ തിരക്കിലാണ്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഒരിക്കൽ കൂടി പോലീസ് വേഷത്തിൽ സുരേഷ് ഗോപിയെത്തുന്ന ഈ ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജൂലൈ ഇരുപത്തിയൊന്പതിനു റിലീസ് ചെയ്യാൻ പോകുന്ന പാപ്പന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായയുള്ള ബന്ധത്തെ കുറിച്ചും മനസ്സ് തുറന്നു. അവരിൽ നിന്നും താൻ ഒരുപാട് പഠിച്ചിട്ടുണ്ടെന്നും, അഭിനയത്തിൽ ആയാലും സിനിമാ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനെ കുറിച്ചായാലും താൻ അവർക്കൊപ്പം ജോലി ചെയ്തപ്പോൾ പഠിച്ച കാര്യങ്ങൾ ഏറെയാണെന്നും സുരേഷ് ഗോപി പറയുന്നു.
മമ്മൂട്ടി ഒരു ബിഗ് ബ്രദർ പോലെയാണെന്നും, അദ്ദേഹത്തിന്റെ മൂഡ് അറിഞ്ഞു മാത്രമേ നമ്മുക്ക് പെരുമാറാൻ സാധിക്കു എന്നും സുരേഷ് ഗോപി വിശദീകരിക്കുന്നു. എന്നാൽ മോഹൻലാൽ തന്റെ ഏറ്റവുമടുത്ത സുഹൃത്തിനെ പോലെയാണെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ഇരുവരുടേയും കൂടെ തന്റെ കരിയറിന്റെ തുടക്കകാലത്ത് ഏറെ ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ടെന്നും, തന്നിലെ അഭിനേതാവ് പാകപ്പെട്ടു വന്നതിൽ ആ അനുഭവങ്ങൾക്ക് വലിയ പങ്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, ജനുവരി ഒരോർമ, യുവജനോത്സവം, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ന്യൂ ഡെൽഹി, മൂന്നാം മുറ, ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, ദൗത്യം, നായർ സാബ്, ഒരു വടക്കൻ വീരഗാഥ, ധ്രുവം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ, മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.