ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്റെ അറുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുന്ന ഈ ദിവസം അദ്ദേഹം നായകനായി എത്തുന്ന ഇരുന്നൂറ്റിയന്പതാമത് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന മാസ്സ് അച്ചായൻ കഥാപാത്രമായാണ് സുരേഷ് ഗോപിയെത്തുന്നത്. എന്നാൽ മോഷൻ പോസ്റ്റർ എത്തുന്നതിനു മുൻപ് തന്നെ ഇതിലെ സുരേഷ് ഗോപിയുടെ മാസ് ലുക്ക്, സേതു ശിവാനന്ദൻ എന്ന കണ്സെപ്റ്റ് ആർട്ട് കലാകാരൻ വരച്ച ചിത്രങ്ങളിലൂടെ വൈറലാവുകയാണ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങളുടെ വരെ നിരവധി കഥാപാത്രങ്ങളുടെ കണ്സെപ്റ്റ് ആർട്ട് വരച്ചിട്ടുള്ള സേതു ശിവാനന്ദന്റെ ഈ പുതിയ ചിത്രങ്ങളും വമ്പൻ സ്വീകരണമാണ് നേടുന്നത്. നരച്ച താടിയും നീളമുള്ള കറുത്ത, പിരിച്ചു വെച്ച മീശയുമായി കലിപ്പ് ലുക്കിലുള്ള സുരേഷ് ഗോപിയുടെ ചിത്രമാണ് സേതു വരച്ചിരിക്കുന്നത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമുടുത്ത സുരേഷ് ഗോപിയുടെ ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീ പോലെ പടരുകയാണ്. ലേലം, വാഴുന്നോർ തുടങ്ങിയ വലിയ ജനപ്രീതി നേടിയ സുരേഷ് ഗോപി ചിത്രങ്ങളുടെ ശൈലി പിന്തുടരുന്ന ഒരു മാസ്സ് ആക്ഷൻ ഫാമിലി ചിത്രമായിരിക്കും ഇതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
പാവാട, സി ഐ എ തുടങ്ങിയ ചിത്രങ്ങളുടെ രചന നിർവഹിച്ച ഷിബിൻ ഫ്രാൻസിസ് തിരക്കഥ രചിക്കുന്ന ഈ ചിത്രം പറയുന്നത് മധ്യതിരുവിതാകൂറിൽ നടക്കുന്ന ഒരു കഥയാണ്. മോഹൻലാൽ നായകനായ പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രവും ദിലീപ് നായകനായ രാമലീല എന്ന ബ്ലോക്ക്ബസ്റ്ററും നമ്മുക്ക് സമ്മാനിച്ച ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ബോളിവുഡിൽ നിന്നുള്ള നായികാ താരമെത്തുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കാൻ പോകുന്നത് അർജുൻ റെഡ്‌ഡി എന്ന സൂപ്പർ ഹിറ്റ് തെലുങ്കു ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കി പ്രശസ്തനായി മാറിയ ഹർഷവർദ്ധൻ രാമേശ്വർ ആണ്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.