ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. ആദ്യ കാലത്തു ഹാസ്യ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച ഈ നടൻ പിന്നീട് ദേശീയ- സംസ്ഥാന പുരസ്കാരങ്ങളുൾപ്പെടെ നേടിയെടുക്കുകയും മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാൾ എന്ന പദവി സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ നായകനായും വില്ലനായും ഹാസ്യ നടനായും സ്വഭാവ നടനായുമെല്ലാം പ്രേക്ഷകരെ വ്യത്യസ്ത വേഷങ്ങളിലൂടെ വിസ്മയിപ്പിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഒരു നടനെന്ന നിലയിലുള്ള തന്റെ റേഞ്ച് ഓരോ ചിത്രത്തിലൂടെയും പ്രേക്ഷകർക്ക് ബോധ്യമാക്കി കൊടുക്കുന്ന ഈ നടന് ഇപ്പോൾ വമ്പൻ ആരാധക വൃന്ദവുമുണ്ട് സ്വന്തമായി. അങ്ങനെ തന്റെ ആരാധകരിലൊരാൾ ചെയ്ത രസകരമായ കാര്യം വെളിപ്പെടുത്തുകയാണ് സുരാജ് വെഞ്ഞാറമൂട്.
പാലക്കാടു ഒരു ഹോട്ടലിൽ സുരാജ് താമസിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ദിവസേന അദ്ദേഹത്തെ കാണാൻ ഒട്ടേറെ ആരാധകർ അവിടെ വരുകയും ഒപ്പം ഫോട്ടോയൊക്കെ എടുക്കുകയും ചെയ്യും. അതിലൊരാൾ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഫോട്ടോയൊക്കെ വരച്ചു റിസപ്‌ഷനിലേൽപ്പിക്കുകയും അത് അദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കണമെന്ന് പറയുകയും ചെയ്യും. അദ്ദേഹത്തിന് വിരോധമില്ലെങ്കിൽ ഒന്ന് കാണാൻ അവസരം തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യും ഈ ആരാധകൻ. അങ്ങനെ അയാൾ വരച്ച ദശമൂലം ദാമു എന്ന തന്റെ കഥാപാത്രത്തിന്റെ ഫോട്ടോകൾ സുരാജ് കാണുകയും അയാളെ കാണാനായി വിളിപ്പിക്കുകയും ചെയ്തു. കുശലാന്വേഷണങ്ങൾക്കു ശേഷം അയാൾ സുരാജിനോട് ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു. സെല്ഫിയെടുക്കാനാവും എന്ന് കരുതിയൊരുങ്ങിയ സുരാജിനോട് അയാൾ പറഞ്ഞത് ഏറെ രസകരമായ കാര്യമാണ്. അയാൾക്ക് സുരാജിനൊപ്പം നിന്ന് ഫോട്ടോ എടുക്കണ്ട, അയാളുടെ ഒരു ഫോട്ടോ സുരാജ് എടുത്തു കൊടുത്താൽ മതിയത്രെ. ഈ ഫോട്ടോ എടുത്തത് സുരാജ് വെഞ്ഞാറമൂടാണ് എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ ഇടുക എന്നതാണ് പുള്ളിയുടെ ആഗ്രഹം. ഏതായാലും ആരാധകൻ തന്ന രസകരമായ പണി താനേറെ ആസ്വദിച്ചുവെന്നാണ് സുരാജ് പറയുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.