സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തിയ വികൃതി എന്ന ചിത്രം മികച്ച വിജയം ആണ് നേടിയെടുത്തത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഈ ചിത്രം ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അജീഷ് പി തോമസ് ആണ്. സൗബിൻ ഷാഹിറും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ സംസാര ശേഷിയും കേൾവി ശ്കതിയും ഇല്ലാത്ത കഥാപാത്രമായി ഗംഭീര പ്രകടനമാണ് സുരാജ് കാഴ്ച വെച്ചത്. ഇപ്പോഴിതാ ഈ സിനിമയെ നെഞ്ചോടു ചേർത്ത് നിർത്തി വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകരോട് നന്ദി പറയുകയാണ് സുരാജ്.
ഇപ്പോൾ കാനഡയിൽ ഉള്ള അദ്ദേഹം ഫേസ്ബുക് ലൈവിൽ വന്നാണ് പ്രേക്ഷകരോട് ഉള്ള നന്ദി അറിയിച്ചത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ എന്തായാലും കണ്ടിരിക്കേണ്ട ഒരു വിഷയം ആണ് ഈ ചിത്രം പറയുന്നത് എന്നും സുരാജ് പറയുന്നു. ഈ ചിത്രം കാണാത്തവർ ഉണ്ടെങ്കിൽ തീയേറ്ററിൽ തന്നെ പോയി കാണണം എന്നും സുരാജ് പറഞ്ഞു. ഈ ചിത്രം കണ്ടു ഒരുപാട് ആളുകൾ മികച്ച പ്രതികരണവും പ്രശംസയും നൽകി എന്നും അവരോടൊക്കെ വലിയ നന്ദി അറിയിക്കുന്നു എന്നും സുരാജ് പറയുന്നു. സുരാജ് അവതരിപ്പിച്ചത് ഇപ്പോൾ ജീവിച്ചിരിക്കുന്ന അങ്കമാലി സ്വദേശി ആയ എൽദോ എന്ന ആളുടെ കഥാപാത്രത്തെ ആണ്. അയാളുടെ ജീവിതത്തിൽ ഉണ്ടായ ഒരു ട്രാജഡി ആണ് ഈ ചിത്രത്തിന്റെ വിഷയം. എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് കട്ട് റ്റു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനെറിൽ ആണ് വികൃതി നിർമിച്ചിരിക്കുന്നത്.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.