2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചത് ഷാരിസ് മുഹമ്മദും സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആദ്യ ഭാഗം ഇറക്കുമ്പോൾ തന്നെ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗവും ഉണ്ടാകുമെന്നു അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതൊക്കെ വെറും പ്രൊമോഷണൽ ഗിമ്മിക് മാത്രമായിരുന്നു എന്ന വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്ത സുരാജ് വെഞ്ഞാറമ്മൂട്. ടീസറിൽ കാണിച്ചിട്ടുള്ള ബോംബ് സ്ഫോടനം മറ്റ് കാരണങ്ങൾ കൊണ്ട് ചിത്രീകരിച്ചതാണ് എന്നും സിനിമയുടെ ഉള്ളടക്കവും പൃഥ്വിരാജിന്റെ ലുക്കും പുറത്തുവിടാൻ കഴിയാത്തത് കൊണ്ട് അങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്ത് ഇറക്കിയത് ആണെന്നും സുരാജ് പറയുന്നു.
ഇത് കണ്ട് സെക്കന്‍ഡ് പാര്‍ട്ട് എന്ന് ആരൊക്കെയോ പറഞ്ഞപ്പോൾ അണിയറ പ്രവർത്തകരും കൂടെ അത് ശരി വെച്ചതാണെന്നും സുരാജ് വെളിപ്പെടുത്തി. എന്നാൽ രണ്ടാം ഭാഗം എഴുതാൻ അവർ തയ്യാറാണെങ്കിൽ, അത് നിർമ്മിക്കാൻ ലിസ്റ്റിനും തയ്യാറാണ് എങ്കിൽ അഭിനയിക്കാൻ താനും റെഡിയാണെന്ന് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കുകയും ചെയ്തു.
എക്സ്ട്രാ ഡീസന്റ് എന്ന തന്റെ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സുരാജ് ഇത് വെളിപ്പെടുത്തിയത്. ആഷിഫ് കക്കോടി രചിച്ച ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ ഇരുപതിന് എത്തുന്ന ചിത്രം സംവിധാനം ചെയ്തത് ആമിർ പള്ളിക്കൽ.
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ…
ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന്…
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ പ്രീ റിലീസ് ടീസർ…
സുരാജ് വെഞ്ഞാറമൂട് നായകനായി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും.…
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി,…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ , ഗാനങ്ങൾ…
This website uses cookies.