ഇന്ന് മലയാള സിനിമയിലെ മികച്ച നടന്മാരുടെ കൂട്ടത്തിലാണ് സുരാജ് വെഞ്ഞാറമൂടിന് സ്ഥാനം. ഹാസ്യ നടനായി രംഗത്തു വന്ന സുരാജ് പിന്നീട് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം വരെ നേടി തിളങ്ങി. നായകനായും വില്ലനായും സഹതാരമായുമെല്ലാം അഭിനയിച്ചു കയ്യടി നേടുന്ന സുരാജ് പ്രധാന വേഷം ചെയ്യുന്ന ഒട്ടേറെ ചിത്രങ്ങളാണ് ഇനി പുറത്തു വരാനുള്ളത്. ഈ അടുത്തിടെ അങ്ങനെ റിലീസ് ചെയ്ത ചിത്രമാണ് എം പദ്മകുമാർ സംവിധാനം ചെയ്ത പത്താം വളവ്. അതിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയത്തിന്റെ തുടക്കകാലത്തെ ഒരനുഭവം പങ്കു വെച്ചത് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം രാജമാണിക്യത്തില്‍ മമ്മൂട്ടിക്ക് തിരുവനന്തപുരം സ്ലാങ്ങ് പഠിപ്പിച്ചുകൊടുത്തത് സുരാജായിരുന്നു.
സ്ലാങ്ങ് പഠിപ്പിച്ചുകൊടുക്കാനാണ് എത്തിയിരുന്നതെങ്കിലും പിന്നീട് ആ ചിത്രത്തിൽ ഒരു സീനഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നു സുരാജ് പറയുന്നു. തന്റെ സീനിലെ ഡയലോഗുകൾ വരെ താൻ തന്നെ പറഞ്ഞു കൊടുത്താണ് എഴുതിയതെന്നും, പക്ഷെ താൻ തന്നെ പറഞ്ഞുകൊടുത്ത് എഴുതിയ ഡയലോഗ് ആയിരുന്നിട്ടു കൂടി ഇരുപത്തിരണ്ടാമത്തേ ടേക്കിലാണ് ആ സീൻ ഒകെ ആയതെന്നും സുരാജ് ഓർത്തെടുക്കുന്നു. സത്യം പറഞ്ഞാൽ അഭിനയം തന്നെ വെറുത്തു പോയ അവസ്ഥ ആയിരുന്നു അപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ഈ സീൻ പിന്നീട് എഡിറ്റ് ചെയ്തപ്പോൾ ഒഴിവാക്കിയെന്നും, അതിനു പകരമായി അൻവർ റഷീദ് തനിക്കു നൽകിയത് അണ്ണൻ തമ്പിയിലെ ഒരു മുഴുനീള വേഷമായിരുന്നുവെന്നും സുരാജ് പറയുന്നു. അൻവർ റഷീദ്- മോഹൻലാൽ ചിത്രമായ ചോട്ടാ മുംബൈയിലും അതിനു മുൻപ് സുരാജ് അഭിനയിച്ചിരുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.