ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം ‘എക്സ്ട്രാ ഡീസന്റ്’ (ഇ ഡി) ഡിസംബർ 20 ന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ആഷിഫ് കക്കോടിയാണ് രചിച്ചത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും, ഇതിലെ തന്റെ കഥാപാത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ബിനു എന്ന കഥാപാത്രത്തിന് ആണ് സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ ജീവൻ പകരുന്നത്. ബിനു എക്ട്രാ ഡീസന്റ് ആണെന്നും എല്ലാ വീട്ടിലും ഒരു ബിനു കാണും എന്ന് സുരാജ് പറയുന്നു. വീട്ടിനകത്തിരിക്കുന്ന നമ്മളല്ലല്ലോ പുറത്തിറങ്ങുമ്പോള്‍ എന്നും സുരാജ് ഓർമിപ്പിക്കുന്നുണ്ട്. ആരെങ്കിലും വന്ന് കോളിങ്ങ് ബെല്‍ അടിച്ചാൽ ഉടൻ നമ്മൾ അഭിനയം തുടങ്ങുമെന്നും ഈ സിനിമ കാണുമ്പോള്‍ ബിനുവിനെ കുറിച്ചു ഇങ്ങനെയും ആള്‍ക്കാരുണ്ടോ എന്ന് ചിന്തിക്കുന്ന വളരെ കുറച്ച് കുടുംബങ്ങളേ കാണൂ എന്നും സുരാജ് കൂട്ടിച്ചേർത്തു.
ഇതൊരു ചെറിയ സിനിമയാണ് എന്നും സുരാജ് ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ ഇതിലെ പെര്‍ഫോമന്‍സ് അതിഗംഭീരമാണ് എന്ന് നിർമ്മാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫനും സാക്ഷ്യപ്പെടുത്തുന്നു. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോനാണ്. ശ്രീജിത്ത് സാരംഗാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ, അതും ഹിറ്റ് ലിസ്റ്റിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു.…
'ആയിരം ഔറ' എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. റാപ്പർ ഫെജോ ഗാനരചന, സംഗീതം,…
തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍…
മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ മുഴുവൻ അണിനിരത്തി 2007 ൽ ജോഷി ഒരുക്കിയ മാസ്സ് എന്റെർറ്റൈനെർ ആണ് ട്വന്റി ട്വന്റി. മോഹൻലാൽ,…
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സൂരജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ചിത്രത്തിന്റെ ട്രയ്ലർ പത്തു…
This website uses cookies.