സുരാജ് വെഞ്ഞാറമ്മൂട് നായക വേഷത്തിൽ എത്തുന്ന വികൃതി എന്ന ചിത്രം നാളെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. നവാഗതനായ എം സി ജോസെഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു യഥാർത്ഥ സംഭവത്തെയും യഥാർത്ഥ കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അജീഷ് പി തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് കട്ട് റ്റു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനെറിൽ നിർമ്മിച്ചിരിക്കുന്നു. ഈ ചിത്രത്തെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട് പറയുന്നത് ഓരോ സിനിമാ പ്രേമിയും കണ്ടിരിക്കേണ്ട മനോഹരമായ ഒരു ചിത്രമാണ് വികൃതി എന്നാണ്.
അന്യന്റെ സ്വകാര്യതയിലേക്കു നമ്മൾ ഒളിഞ്ഞു നോക്കരുത് എന്ന സന്ദേശം നൽകുന്ന ഈ ചിത്രം അങ്ങനെ നമ്മൾ കാണിക്കുന്ന വികൃതികൾ മറ്റുള്ളവരുടെ ജീവിതത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നു എന്നതും തുറന്നു കാണിക്കുന്ന സിനിമയാണ് എന്നും സുരാജ് വിശദീകരിക്കുന്നു. കേൾവി ശ്കതിയും സംസാര ശേഷിയും ഇല്ലാത്ത കഥാപാത്രം ആയി സുരാജ് അഭിനയിക്കുന്ന ഈ ചിത്രം തെറ്റായ പ്രചരണങ്ങൾ കൊണ്ട് ജീവിതത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയ ഒരാളുടെ റിയൽ ലൈഫ് അനുഭവം ആണ് നമ്മുടെ മുന്നിൽ എത്തിക്കുന്നത്. സുരാജിന്റെ ഭാര്യ ആയി സുരഭി ലക്ഷ്മി എത്തുന്ന ഈ ചിത്രത്തിൽ സുധി കോപ്പ, ജാഫർ ഇടുക്കി, പോളി വത്സൻ എന്നിവരും അഭിനയിക്കുന്നു. രസിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും അവരുടെ കണ്ണ് തുറപ്പിക്കുകയും കൂടി ചെയ്യുന്ന ഒരു ചിത്രമാകും വികൃതി എന്നും സുരാജ് സൂചിപ്പിക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.