പ്രശസ്ത മലയാള താരം സുരാജ് വെഞ്ഞാറമ്മൂട് നായകനാവുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. സുരാജിന് പുറമെ ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് റോയ് എന്നാണ്. ഇതിലെ ഒരു വീഡിയോ ഗാനം കുറച്ചു ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. വിനായക് ശശികുമാർ രചിച്ചു, മുന്ന പി.എം. സംഗീതം പകർന്ന്, സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ് എന്നിവർ ആലപിച്ച ‘അരികിൽ അരികിൽ ആരോ അറിയാതെ… എന്ന ഗാനമാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തു വന്നത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിർമ്മിച്ച ഈ ചിത്രം ഒരു ഫാമിലി ത്രില്ലർ ആണെന്ന സൂചനയാണ് ലഭിക്കുന്നത്.
ന്യൂ സൂര്യ ഫിലിംസ് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. സൂപ്പർ ഹിറ്റായ മലയാള ചിത്രം വിജയ് സൂപ്പറും പൗര്ണമിയും നിർമ്മിച്ചതും സൂര്യ ഫിലിംസ് ആണ്. റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജയേഷ് മോഹന്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി സാജൻ ആണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.