മലയാള സിനിമയിലെ മുൻനിര യുവനടന്മാരാണ് ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവർ. സിനിമക്കപ്പുറം നല്ലൊരു സൗഹൃദം ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട്. ഒരുപാട് തവണ ഇരുവരും കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ഈ വർഷം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ലോക്ക്ഡൗൺ കാലം 2 കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുകയായിരുന്നു എന്ന് തന്നെ പറയണം. ഈ വർഷം സംഭവിച്ച ഏറ്റവും സവിശേഷമായ കാര്യം എല്ലാവർക്കും കൂടുതൽ അടുക്കാനും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാനും സാധിച്ചു എന്ന് ദുൽഖർ തന്നെ സോഷ്യൽ മീഡിയ അടുത്തിടെ പോസ്റ്റിലൂടെ പറയുകയുണ്ടായി. സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ദുൽഖർ സൽമാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
മകളായ ആലിയ്ക്ക് ആദ്യമായി എനിഡ് ബ്ലേറ്റണിന്റെ പുസ്തകം നൽകിയ വിശേഷം സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ആലിയ്ക്കുള്ള ആദ്യത്തെ എനിഡ് ബ്ലേറ്റൺ, കുട്ടിക്കാലത്ത് അവരുടെ പുസ്തകങ്ങൾ തനിക്കേറെ പ്രിയപ്പെട്ടവയായിരുന്നുവെന്നും ആലിയും തന്നെ പോലെ ആ പുസ്തകങ്ങളെ സ്നേഹിക്കുമെന്നു കരുതുന്നു എന്നും ആലിയ്ക്ക് പകരം മമ്മയുടെ കയ്യിൽ ആ പുസ്തകങ്ങൾ കണ്ടാൽ ആശ്ചര്യപ്പെടരുത് എന്നാണ് സുപ്രിയ പോസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ കൗതുകം ഉണർത്തുന്ന മറുപടിയുമായി നടൻ ദുൽഖർ സൽമാൻ രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്കും ഏറെ പ്രിയപ്പെട്ട പുസ്തകമാണ് ഇതെന്നും അടുത്തിടെ എനിഡ് ബ്ലേറ്റന്റെ പുസ്തകങ്ങൾ വീണ്ടും വായിച്ചുവെന്നും ദുൽഖർ കമന്റിൽ പറഞ്ഞിരിക്കുകയാണ്. ഈ പുസ്തകം വായിക്കുവാൻ പ്രായപരിധിയില്ലന്നും അടുത്ത കൂടിക്കാഴ്ചയിൽ തൊണ്ണൂറുകളിലെ സംഗീതത്തിനൊപ്പം തന്നെ ഈ പുസ്തകങ്ങളും സംസാരവിഷയമാക്കാമെന്നാണ് സുപ്രിയയും മറുപടി നൽകിയിരിക്കുകയാണ്. സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം ഏറെ ശ്രദ്ധ നേടി മുന്നേറികൊണ്ടിരിക്കുകയാണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.