കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ യുവ സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരന്റെ പ്രിയ പത്നി സുപ്രിയയുടെ ജന്മദിനം. ഇത്തവണ പൃഥ്വിരാജ് സുപ്രിയയുടെ ജന്മദിനം ആഘോഷിച്ചത് മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലിനൊപ്പം ലൂസിഫർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് തന്റെ ഭാര്യക്ക് വേണ്ടി പൃഥ്വിരാജ് സമയം മാറ്റി വെച്ചത്. ലൂസിഫറിന്റെ സെറ്റിൽ വെച്ച് പൃഥ്വിരാജ്, മോഹൻലാൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടൻ കലാഭവൻ ഷാജോൺ, ഈ ചിത്രത്തിൽ അഭിനയിക്കുന്ന പ്രശസ്ത സംവിധായകൻ ഫാസിൽ , മറ്റു അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സുപ്രിയ ബർത് ഡേ കേക്ക് മുറിച്ചാണ് തന്റെ ജന്മദിനം ആഘോഷിച്ചത്.
ലൂസിഫറിന്റെ സെറ്റിൽ നിന്നുള്ള ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഇത് കൂടാതെ ചിത്രത്തിന്റെ പല ഷൂട്ടിംഗ് സ്റ്റില്ലുകളും പുറത്തു വരുന്നുണ്ട്. ഷൂട്ടിംഗ് സ്റ്റില്ലുകൾ ആരും മൊബൈൽ ക്യാമറ വഴി പകർത്തി പുറത്തു വിടരുത് എന്ന് തിരക്കഥാകൃത്തു മുരളി ഗോപി തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു എങ്കിലും ഇടയ്ക്കു ഇടയ്ക്കു ഓരോന്നോ പുറത്തു വരുന്നുണ്ട് എന്നതാണ് സത്യം. മോഹൻലാലിനൊപ്പം ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, കലാഭവൻ ഷാജോൺ, ഫാസിൽ, മഞ്ജു വാര്യർ, ജോൺ വിജയ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടും. സുജിത് വാസുദേവ് കാമറ ചലിപ്പിക്കുന്ന ലൂസിഫർ ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. ഈ ചിത്രത്തിലെ മോഹൻലാലിൻറെ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടണ്ട്. ദീപക് ദേവ് സംഗീതം പകരുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആശീർവാദ് സിനിമാസാണ് നിർമ്മിക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.