കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലോകം മുഴുവൻ ആയിരത്തിലധികം സ്‌ക്രീനുകളിൽ ആണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രം നേടിയത്. റിലീസിന് മുൻപേ തന്നെ ഈ ചിത്രം പ്രീ- റിലീസ് ബിസിനസ്സിലൂടെ അൻപത് കോടി നേടിയെന്നു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും വലിയ സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, ഓവർസീസ് റൈറ്റ്സ്, തമിഴ് റിലീസ് റൈറ്റ്സ് എന്നിവ ഗോൾഡ് സ്വന്തമാക്കി എന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ ഇപ്പോഴിതാ ഈ വാർത്തകളെ നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇതിന്റെ നിർമ്മാതാക്കളിലൊരാളായ സുപ്രിയ മേനോൻ.
ഗോൾഡ് കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുപ്രിയ ഈ കാര്യം പറഞ്ഞത്. ഇപ്പോൾ പുറത്ത് പ്രചരിക്കുന്ന കണക്കുകൾ ശരിയല്ല എന്നും, ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച കാര്യങ്ങളൊക്കെ സമയം പോലെ പുറത്ത് വിടുമെന്നും സുപ്രിയ പറയുന്നു. സിനിമ റിലീസ് ആവുന്നതിന് മുൻപ് ഇത്തരം കണക്കുകൾ എങ്ങനെയാണ് പറയാൻ പറ്റുക എന്നും സുപ്രിയ ചോദിക്കുന്നു. അൽഫോൻസ് പുത്രൻ ചിത്രം നിർമ്മിക്കാൻ സാധിച്ചതിലും അത് പുറത്ത് വന്നതിലും സന്തോഷമുണ്ടെന്നും സുപ്രിയ പറയുന്നു. ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് ഒരുക്കിയ ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ഈ കോമഡി ത്രില്ലറിൽ നായികാ വേഷം ചെയ്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.