പൂജ റിലീസുകൾ ഓരോന്നായി മാറ്റി വെച്ചതോടെ മലയാള സിനിമാ പ്രേമികൾ നിരാശയിലാണെങ്കിലും, വരുന്ന ഒക്ടോബർ മാസത്തിൽ ഒരുപിടി വമ്പൻ ചിത്രങ്ങളാണ് അവരുടെ മുന്നിലെത്തുക. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, മഞ്ജു വാര്യർ എന്നിവരുടെ ചിത്രങ്ങൾ അടുത്ത മാസം പ്രേക്ഷകരുടെ മുന്നിലെത്തും. പൂജ റിലീസ് ആയി ആദ്യം തീരുമാനിക്കുകയും പിന്നീട് മാറ്റുകയും ചെയ്ത മമ്മൂട്ടി- നിസാം ബഷീർ ചിത്രം റോഷാക്ക് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ പതിമൂന്നിനാവും റിലീസ് ചെയ്യുക. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഒഫീഷ്യൽ ആയി ഉടനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന വൈശാഖ് ചിത്രമാണ് ഒക്ടോബറിലെത്തുന്ന മറ്റൊരു ചിത്രം. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം ഒക്ടോബർ ഇരുപത്തിയൊന്നിന് ദീപാവലി റിലീസായി എത്തുമെന്നാണ് സൂചന. മോൺസ്റ്റർ, റോഷാക്ക് എന്നീ സൂപ്പർതാര ചിത്രങ്ങൾ രണ്ടും ത്രില്ലറുകളാണ് എന്ന സവിശേഷതയുമുണ്ട്.
നിവിൻ പോളി നായകനായ പടവെട്ട് ഒക്ടോബർ ഇരുപത്തിയൊന്നിന് റിലീസ് പ്ലാൻ ചെയ്യുകയാണ്. ലിജു കൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രം ഒരു മാസ്സ് പൊളിറ്റിക്കൽ- സോഷ്യൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. നിവിന്റെ തന്നെ റോഷൻ ആൻഡ്രൂസ് ചിത്രമായ സാറ്റർഡേ നൈറ്റ്, പൂജ റിലീസായി എത്തിയില്ലെങ്കിൽ, ഒക്ടോബർ ആദ്യ വാരം റിലീസ് ചെയ്യാനാണ് പ്ലാനെന്ന വിവരങ്ങളാണ് വരുന്നത്. മജ്‌ഞു വാര്യർ അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ അയിഷയും ഒക്ടോബർ റിലീസായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. നിലവിൽ ഇപ്പോൾ പൂജ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുന്ന മലയാള ചിത്രം ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ ജിബു ജേക്കബ് ചിത്രമായ മേം ഹൂം മൂസയാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.