2.0 Movie
ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൂപ്പർസ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്ന 2.0 . ഇന്ത്യൻ സിനിമയിലെ ഷോ മാൻ ആയ ഷങ്കർ ഒരുക്കിയ ഈ ചിത്രം ഈ വർഷം നവംബർ 29 നു ആണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഒന്നിലധികം തവണ റിലീസ് മാറ്റിയ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രവുമാണ്. പൂർണ്ണമായും ഐ മാക്സ് ത്രീഡിയിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ബജറ്റ് അഞ്ഞൂറ് കോടി രൂപയ്ക്കു മുകളിൽ ആണ്. ഇപ്പോൾ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ റിലീസ് എന്ന റെക്കോർഡും നേടാൻ തയ്യാറെടുക്കുകയാണ് ഈ ചിത്രം. ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ചു പതിനായിരം തീയേറ്ററുകളിൽ ആയാണ് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിന് എത്തുക.
ഈ ചിത്രത്തിന്റെ ആദ്യ ടീസർ അടുത്ത മാസം സെപ്റ്റംബർ പതിമൂന്നിന് വിനായക ചതുർഥി ദിനത്തിൽ റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി ആണ് ഈ ചിത്രം റിലീസ് ചെയുന്നത്. അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അമി ജാക്സൺ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ആദിൽ ഹുസ്സൈൻ, സുധാൻഷു ദേശ്പാണ്ഡെ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ മലയാളി നടന്മാരായ കലാഭവൻ ഷാജോണും റിയാസ് ഖാനും ഉണ്ട്. ഹോളിവുഡ് സാങ്കേതിക വിദഗ്‌ധർ അണിയറയിൽ പ്രവർത്തിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നീരവ് ഷായും ആണ്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.