രജനികാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. ശങ്കറാണ് ചിത്രം സംവിധാനം ചെയുന്നത്. 2010ൽ പുറത്തിറങ്ങിയ ആദ്യ ഭാഗമായ ‘യന്തിരൻ’ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. ആമി ജാക്‌സനാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതിനായകനായിയെത്തുന്നത് ബോളിവുഡിന്റെ പ്രിയ താരം അക്ഷയ് കുമാറാണ്. ആക്ഷന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. 13 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ പ്രതീക്ഷ നൽകുന്നവയായിരുന്നു. ചിത്രത്തിന്റെ ടീസറിന് വേണ്ടിയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.
കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ടീസർ റിലീസ് ദിവസത്തെ കുറിച്ചു സൂചന നൽകികൊണ്ട് റസൂൽ പൂക്കുട്ടി രംഗത്തെത്തിയിട്ടുണ്ട്. ഓസ്കാർ അവാർഡ് ജേതാവ് കൂടിയായ റസൂൽ പൂക്കുട്ടിയാണ് 2.0 യുടെ സൗണ്ട് ഡിസൈനർ. 8 വർഷം മുമ്പത്തെയും ഈ വർഷത്തെയെയും യന്തിരൻ ടീമിന്റെയൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി. 2.0 വേണ്ടിയുള്ള സൗണ്ട് ഡിസൈനിങ് പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരാധകരിൽ ഒരാൾ 2.0 യുടെ ടീസർ റിലീസ് തിയതിയെ കുറിച്ചു റസൂൽ പൂക്കുട്ടിയോട് ചോദിക്കുകയുണ്ടായി. സ്വന്തന്ത്ര ദിനത്തിൽ പ്രതീക്ഷിക്കാം എന്ന സൂചനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ടീസർ അഥവാ ട്രെയ്‌ലർ ആഗസ്റ്റ് 15ന് പുറത്തിറങ്ങും എന്ന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2.0 ടീമിന്റെ ഔദ്യോഗികമായുള്ള സ്ഥിതികരണത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്.
ശങ്കറും, ജയമോഹനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.സുധൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. എ. ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ്ങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ആന്റണിയാണ്. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജാ സുഭാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 29ന് ലോകമെമ്പാടും വമ്പൻ റിലീസുമായി ചിത്രം പ്രദർശനത്തിനെത്തും.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.