ദളപതി വിജയ് നായകനായ ബിഗിൽ വമ്പൻ ബോക്സ് ഓഫീസ് വിജയം നേടി തമിഴ് സിനിമയിൽ പുതിയ ചരിത്രങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ബിഗിൽ പിന്തള്ളിയത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായ പേട്ടയെ ആണ്. ഇതിനൊപ്പം തുടർച്ചയായി മൂന്നു ചിത്രങ്ങൾ ഇരുനൂറു ക്ലബിൽ എത്തിക്കുന്ന തമിഴ് നടൻ എന്ന റെക്കോർഡും തുടർച്ചയായി മൂന്നു ചിത്രങ്ങൾ തമിഴ് നാട്ടിൽ നിന്ന് മാത്രം നൂറു കോടി എത്തിക്കുന്ന നടൻ എന്ന റെക്കോർഡും വിജയ് നേടി. ഇപ്പോഴിതാ ആറ്റ്ലി സംവിധാനം ചെയ്ത ഈ ദളപതി ചിത്രം കാണാൻ തലൈവർ രജനികാന്ത് തന്നെ എത്തി.
ഇന്നലെ ആണ് സൂപ്പർ സാർ രജനികാന്ത് വിജയ് ചിത്രം ബിഗിൽ കാണാൻ ചെന്നൈയിലെ എ ജി എസ് സിനിമാസിൽ എത്തിയത്. അദ്ദേഹത്തോടൊപ്പം ഭാര്യയും സിനിമ കാണാൻ ഉണ്ടായിരുന്നു. ഒരു ബോക്സ് ഓഫീസ് വിജയം എന്നതിലുപരി ബിഗിൽ പറയുന്ന വിഷയവും ഇപ്പോൾ സോഷ്യൽ മീഡിയയിലും സമൂഹത്തിലും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സ്ത്രീ ശാക്തീകരണം ആണ് ബിഗിൽ മുന്നോട്ടു വെക്കുന്ന പ്രമേയം. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ച് ആയി വിജയ് എത്തുന്ന ഈ ചിത്രം ഇതിലെ നായികമാരുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം ഉള്ള ഈ സിനിമ അവർക്കു നൽകുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ് എന്ന് ചിത്രം കണ്ട വനിതകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.