മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള നടിയാണ് മഞ്ജു വാര്യർ. മലയാളികളുടെ പ്രീയപ്പെട്ട ഈ താരം അസുരൻ എന്ന വെട്രിമാരൻ- ധനുഷ് ചിത്രത്തിലൂടെ തമിഴ് സിനിമാ പ്രേമികളുടേയും ഇഷ്ടതാരമായി മാറിയിരിക്കുകയാണ്. അസുരനിലെ ഗംഭീര പ്രകടനം ഈ നടിക്ക് ഒട്ടേറെ അംഗീകാരങ്ങളും പ്രശംസയും നേടിക്കൊടുത്തു. ഇപ്പോഴിതാ മഞ്ജുവിന്റെ അടുത്ത റിലീസുകളിലൊന്നായ സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജില്ലിലെ ചില രംഗങ്ങൾ കണ്ട സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. രജനികാന്ത് നായകനായ എ ആർ മുരുഗദോസ് ചിത്രമായ ദർബാറിന്റെ ഛായാഗ്രാഹകൻ ആയിരുന്നു സന്തോഷ് ശിവൻ. ഈ ചിത്രത്തിലെ രംഗങ്ങൾ താൻ തലൈവരെ കാണിച്ചു എന്നും ഇതിലെ മഞ്ജു ചെയ്തിരിക്കുന്ന ചില സ്റ്റണ്ട് രംഗങ്ങൾ കണ്ടു “ഇവർ ഇങ്ങനെയൊക്കെ ചെയ്യുമോ” എന്നാണ് അതിശയത്തോടെ രജനികാന്ത് ചോദിച്ചതെന്നു സന്തോഷ് ശിവൻ വെളിപ്പെടുത്തുന്നു.
മഞ്ജു ചെയ്ത രംഗങ്ങൾ കണ്ടു രജനികാന്ത് അത്ഭുതപ്പെട്ടു എന്നും സന്തോഷ് ശിവൻ പറയുന്നുണ്ട്. കാളിദാസ് ജയറാം, സുരാജ്, സൗബിൻ എന്നിവരും അഭിനയിച്ച ജാക്ക് ആൻഡ് ജിൽ ഈ വർഷം ഏപ്രിൽ റിലീസ് ആയി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തിൽ താൻ കുറച്ചു സ്റ്റണ്ട് രംഗങ്ങൾ ചെയ്തിട്ടുണ്ട് എന്ന് മഞ്ജു വാര്യർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ്, സണ്ണി വെയ്‌നൊപ്പം ചതുർമുഖം, നിവിൻ പോളി നായകനായ പടവെട്ടു, സനൽ കുമാർ ശശിധരൻ ഒരുക്കിയ കയറ്റം എന്നിവയാണ് ജാക്ക് ആൻഡ് ജിൽ കൂടാതെ ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന മഞ്ജു വാര്യർ ചിത്രങ്ങൾ.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.