തമിഴ് സിനിമ ലോകത്ത് ഈ വർഷം ഒട്ടും പ്രതീക്ഷ ഇല്ലാതെ കടന്നു വരുകയും പിന്നീട് വലിയ വിജയം കൈവരിച്ച് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ദുൽഖർ സൽമാൻ, ഋതു വർമ്മ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ദേസിങ് പെരിയസ്വാമിയാണ്. അടുത്തിടെ സംവിധായകൻ ദേസിങ് പെരിയസ്വാമിയെ സൂപ്പർസ്റ്റാർ രജനികാന്ത് വിളിക്കുകയുണ്ടായി. ദുൽഖർ ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ രജനികാന്ത് കാണാൻ ഇടയാവുകയും തനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നും അഭിനന്ദനം അറിയിക്കാൻ വേണ്ടിയാണ് സംവിധായകനെ താരം നേരിട്ട് ഫോണിലൂടെ വിളിച്ചത്. ഇരുവരുടെ ഫോൺ സംഭാഷണം ലീക്ക് ആവുകയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുകയാണ്.
ഫോൺ സംഭാഷണത്തിൽ രജനികാന്ത് സംവിധായകൻ ദേസിങ് പെരിയസ്വാമിയെ പ്രശംസകൾ കൊണ്ട് മൂടുകയായിരുന്നു. താങ്കളുടെ വർക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും തനിക്ക് വേണ്ടി ഒരു രസകരമായ കഥയുമായി മുന്നോട്ട് വരുവാൻ രജനികാന്ത് തന്നെ ആവശ്യപ്പെടുകയുണ്ടായി. സംവിധായകൻ പെരിയസ്വാമി രജനികാന്തിന്റെ വലിയ ഒരു ആരാധകൻ കൂടിയാണ്. പല അഭിമുഖങ്ങളിൽ രജിനികാന്തിനോടുള്ള ഇഷ്ടത്തെ കുറിച്ചു അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ തന്നെ വിളിച്ച വിവരം സംവിധായകൻ ട്വിറ്ററിലൂടെ പങ്കുവെക്കുകയുണ്ടായി.
കുറെ ട്വിസ്റ്റുകൾ അടങ്ങുന്ന ഒരു ക്ലീൻ എന്റർട്ടയിനറാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. രക്ഷൻ, നിരഞ്ജനി, ഗൗതം മേനോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.