കഴിഞ്ഞ ആഴ്ച പ്രദർശനം ആരംഭിച്ച തമിഴ് ചിത്രമാണ് ഗോപി നൈനാർ രചനയും സംവിധാനവും നിർവഹിച്ച അറം . തമിഴ് ലേഡി സൂപ്പർ സ്റ്റാർ ആയ നയൻ താര പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ഈ സോഷ്യൽ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ ജെ ആർ സ്റുഡിയോസിന്റെ ബാനറിൽ കോട്ടപ്പടി ജെ രാജേഷ് ആണ്.
ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷകാഭിപ്രായം ആണ് ഈ ചിത്രം നേടി എടുത്തത്. അത് മാത്രമല്ല നയൻ താരയുടെ മിന്നുന്ന പ്രകടനവും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ജലക്ഷാമം എന്ന വിഷയത്തെ കുറിച്ച് വളരെ ശ്കതമായി ചർച്ച ചെയ്തതിനൊപ്പം നമ്മുടെ നാട്ടിലെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ കുറിച്ചും, രാഷ്ട്രീയക്കാരുടെ അനാസ്ഥകളെയും അനാവശ്യമായ ഇടപെടലുകളെ കുറിച്ചുമെല്ലാം ഈ ചിത്രം ചര്ച്ച ചെയ്യുന്നു.
അതെ സമയം തന്നെ വളരെ ത്രില്ലിംഗ് ആയി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ഒരുപാട് ആകര്ഷിക്കുന്നുമുണ്ട്. നിരൂപക പ്രശംസ ഒരുപാട് നേടിയ ഈ ചിത്രത്തെ പ്രശംസിച്ചു ഇപ്പോൾ സൂപ്പർ സ്റ്റാർ രജനികാന്തും രംഗത്ത്.
ചിത്രത്തെ കുറിച്ചുള്ള ഗംഭീര അഭിപ്രായം കേട്ടറിഞ്ഞ രജനികാന്ത് ഈ ചിത്രം കാണുകയും അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. നയൻ താരയുടെ മികച്ച പ്രകടനത്തെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരേയും അദ്ദേഹം അഭിനന്ദിച്ചു എന്നും ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റ് സ്റ്റാറ്റസിലേക്കു കുതിക്കുന്ന ഈ ചിത്രത്തിന് കൂടിതൽ വലിയ വിജയം ലഭിക്കാൻ സൂപ്പർ സ്റ്റാറിന്റെ ഈ അഭിനന്ദനവും പിന്തുണയും കാരണം ആവുമെന്ന് പ്രതീക്ഷിക്കാം. ഈ ചിത്രത്തിന്റെ മികച്ച വിജയത്തോടെ നയൻ താര തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചു കഴിഞ്ഞു.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.