ഇപ്പോൾ തന്റെ പുതിയ ചിത്രമായ മഹർഷിയുടെ ചിത്രീകരണത്തിനായി രാമോജി റാവു ഫിലിം സിറ്റിയിൽ ആണ് സൂപ്പർ സ്റ്റാർ മഹേഷ് ബാബു. അവിടെ വെച്ച് അദ്ദേഹത്തെ കാണാൻ എത്തിയത് അദ്ദേഹത്തിന്റെ ഏറ്റവും പ്രായം കൂടിയ ആരാധികയാണ്. 106 വയസുള്ള റേലങ്ങി സത്യവതി എന്ന സ്ത്രീയാണ് രാജ്മുന്ദ്രിയിൽ നിന്ന് തന്റെ പ്രീയപ്പെട്ട നടനായ മഹേഷ് ബാബുവിനെ കാണാൻ ഹൈദരാബാദിൽ എത്തിയത്. തന്റെ ആരാധികയെ കണ്ട മഹേഷ് ബാബു അവർക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും കുറച്ചു സമയം ആ അമ്മക്കൊപ്പം ചിലവിടുകയും ചെയ്തു. അതിനു ശേഷം ഈ ആരാധികയെ കണ്ട അനുഭവം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയും പങ്കു വെച്ചു.
തന്നേക്കാളും ഇത്രയധികം പ്രായമുള്ള ഒരാൾക്ക് തന്നോടുള്ള സ്നേഹം കാണുമ്പോൾ അത്ഭുതം തോന്നുകയാണ് എന്നും ഈ സ്നേഹം തന്നെ കൂടുതൽ വിനയാന്വിതൻ ആക്കുന്നു എന്നും മഹേഷ് ബാബു പറയുന്നു. തലമുറകളിലൂടെ സ്നേഹം ഇങ്ങനെ ഒഴുകിയെത്തുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണെന്ന് പറഞ്ഞ അദ്ദേഹം ഈ അമ്മയുടെ സ്നേഹം തന്റെ മനസ്സിനെ ഒന്നാകെ സ്പർശിച്ചു എന്നും പറയുന്നു. അവർക്കു കുറച്ചു സന്തോഷം പകരുന്ന നിമിഷങ്ങൾ നല്കാൻ ആയതിൽ സന്തോഷമുണ്ടെന്നും അവരെക്കാൾ സന്തോഷം ഇപ്പോൾ തനിക്കാണ് എന്നും മഹേഷ് ബാബു പറയുന്നു. ഈ സ്നേഹത്തിനു എന്നും നന്ദി ഉള്ളവനായിരിക്കും താൻ എന്നും , ഈ സ്നേഹത്താൽ അനുഗ്രഹിക്കപെട്ടതായി തോന്നുന്നു എന്നും അദ്ദേഹം കുറിച്ചു. ആ ആരാധികയുമൊത്തുള്ള ചിത്രവും അദ്ദേഹം തന്റെ വാക്കുകൾക്കൊപ്പം പങ്കു വെച്ചിട്ടുണ്ട്. തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സൂപ്പർ താരമാണ് മഹേഷ് ബാബു.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.