പ്രളയ ദുരന്തത്തിൽ കേരളം ഒന്നടങ്കം അകപെട്ടപ്പോൾ സഹായത്തിനായി കേരളത്തിലെ ഒട്ടേറെ ചെറുപ്പകാർ മുന്നിട്ടിറങ്ങി. അവരിൽ രാഷ്ട്രീയ-ജാതി-മത-കക്ഷി ഭേദമോ മറ്റു വലിപ്പ ചെറുപ്പങ്ങളോ ഉണ്ടായിരുന്നില്ല. സെലിബ്രിറ്റികൾ അടക്കം സജീവ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നു. അതിൽ ഒരാൾ ആണ് പ്രശസ്ത ചലച്ചിത്ര താരമായ ടോവിനോ തോമസ്. പ്രളയം തുടങ്ങിയ ദിവസം മുതൽ ഇരിങ്ങാലക്കുടക്കാരനായ ടോവിനോ ദിവസങ്ങളോളം ജനങ്ങൾക്കായി പ്രവർത്തിക്കുകയിരുന്നു. ജനങ്ങൾക്കായി തന്റെ വീടിന്റെ വാതിലുകൾ തുറന്നിട്ട അദ്ദേഹം അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പിൽ ജനങ്ങൾക്കൊപ്പം ആയിരുന്നു ഇത്രയും ദിവസവും. അവർക്കു ഭക്ഷണവും വെള്ളവും എത്തിച്ചും, അവിടുത്തെ ഓരോ ജോലികൾ ചെയ്‌തും, അതുപോലെ തന്നെ യുവാക്കളെ തന്റെ വാക്കുകൾ കൊണ്ട് ഉത്തേജിപ്പിച്ചും ഈ യുവ താരം ഇരിങ്ങാലക്കുടക്കാരുടെ മാത്രമല്ല കേരളത്തിന്റെ മുഴുവൻ ഹൃദയം കവർന്നു.
ഇപ്പോൾ സോഷ്യൽ മീഡിയ ടോവിനോ തോമസിന്റെ വിശേഷിപ്പിക്കുന്നത് സൂപ്പർമാൻ എന്നാണ്. നല്ല ഒരു നടൻ മാത്രമല്ല നല്ല ഒരു മനുഷ്യൻ കൂടിയാണ് താൻ എന്ന് ടോവിനോ തോമസ് തെളിയിച്ചു. എന്നാൽ ഇതിന്റെ ഒന്നും ഒരു സ്പെഷ്യൽ ക്രഡിറ്റും തനിക്കു വേണ്ടെന്നും തന്നെക്കാൾ നൂറിരട്ടി കഷ്ടപ്പെട്ട ഒരുപാട് ആളുകൾ കേരളത്തിൽ ഉണ്ടെന്നും, പ്രളയ ബാധിതരെ സഹായിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും നഷ്ട്ടപെടുത്തിയവർക്കിടയിൽ തന്റെ സേവനം ഒന്നുമില്ലെന്നും ടോവിനോ പറഞ്ഞു. സഹായം ചെറുതോ വലുതോ എന്ന് നോക്കി ആളുകളെ അളക്കാതെ അവർ സഹായം ചെയ്യാൻ കാണിക്കുന്ന ആ വലിയ മനസ്സ് കാണുകയാണ് നമ്മൾ വേണ്ടതെന്നും ടോവിനോ തോമസ് പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും, രക്ഷാപ്രവര്‍ത്തനത്തിലും, സഹായങ്ങള്‍ ഏകോപിപ്പിക്കാൻ തന്റെ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് ടോവിനോ തോമസ് ഇപ്പോൾ ഏവരുടെയും സ്നേഹവും ബഹുമാനവും കയ്യടിയും നേടിയെടുക്കുകയാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.