മലയാള സിനിമയുടെ അഭിമാനയ 2 സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷയുള്ള രണ്ടു ചിത്രങ്ങളുമായി എത്തുകയാണ്. മോഹൻലാൽ നായകനായി എത്തുന്ന നീരാളി. മമ്മൂട്ടി നായകനായി എത്തുന്ന അബ്രഹാമിന്റെ സന്തതികൾ എന്നിവയാണ് ചിത്രങ്ങൾ. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകയോടുകൂടിയാണ് നീരാളിയെത്തുന്നത്. ഒടിയനിലൂടെ പുത്തൻ മേക്കോവറിൽ എത്തിയ മോഹൻലാൽ സാഹസിക രംഗങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് നീരാളിയിൽ. മലയാളത്തിൽ ഇന്നേവരെ ഒരു ചിത്രത്തിന്റെ vfx / cgi വർക്കുകൾക്കായി ഏറ്റവുമധികം പണം ചെലവഴിച്ച മലയാളം ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് നീരാളിക്ക്. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസർ വളരെയധികം ആകാംക്ഷ പുലർത്തുന്ന ഒന്നായി മാറിയിട്ടുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ഈ വർഷത്തെ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനി തിരക്കഥയൊരുക്കുന്ന ചിത്രം എന്ന നിലയ്ക്ക് തന്നെ ആരാധകർ വലിയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. 20 വർഷത്തോളം മലയാളസിനിമയിൽ പ്രവർത്തിച്ചു പരിചയമുള്ള ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രം. തകർപ്പൻ മാസ്സ് ആക്ഷൻ രംഗങ്ങളിലും സമ്പുഷ്ടമാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്റർ തന്നെ വളരെ സ്റ്റൈലിഷായ ഒന്നായിരുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ നാളെ പുറത്തിറങ്ങും.
ആറു മാസത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഒരു മോഹൻലാൽ ചിത്രം, വമ്പൻ വിജയം തീർത്ത കൂട്ടുകെട്ടിലൊരുങ്ങുന്ന സ്റ്റൈലിസ്റ്റ് ചിത്രം. ഇരു താരങ്ങളുടെയും ആരാധകർ വലിയ പ്രതീക്ഷയിൽ നോക്കിക്കാണുന്ന ചിത്രങ്ങളാണ് ഒരേ ദിവസം റിലീസിനെത്തുന്നത്. ഇരു ചിത്രങ്ങളും ഈദ് റിലീസായി ജൂൺ 14ന് തിയേറ്ററുകളിലെത്തും. ഒരേ ദിവസം തന്നെ തിയറ്ററുകളിലെത്തുന്നത് കൊണ്ട് ആരാധക ആവേശവും വലിയതോതിൽ ഉയരുമെന്ന് കണക്കാക്കുന്നു. എന്തുതന്നെയായാലും വർഷങ്ങൾക്കുശേഷം ബോക്സോഫീസിൽ വലിയ താരപോരാട്ടം ഉണ്ടാകുമെന്ന് സൂചനകളാണ് ഇതിനോടകം വന്നുകൊണ്ടിരിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.